തൃശൂര്‍: പുലിഭീതി നിലനില്‍ക്കുന്ന ചിറങ്ങര മംഗലശേരിയില്‍ വനം വകുപ്പ് കൂട് സ്ഥാപിച്ചു. കോതമംഗലത്ത് നിന്നും ലോറി മാര്‍ഗമാണ് കൂട് എത്തിച്ചത്. എന്നാല്‍ കഴിഞ്ഞ ദിവസം വനംവകുപ്പ് ഡ്രോണ്‍ നിരീക്ഷണം നടത്തിയെങ്കിലും പുലി സാന്നിധ്യം കണ്ടെത്താനായില്ല.
ഇക്കഴിഞ്ഞ 14 ന് ചിറങ്ങര ധനേഷിന്റെ വീട്ടുമുറ്റത്ത് നിന്നും അജ്ഞാത ജീവി വളര്‍ത്തുനായയെ പിടിച്ചുകൊണ്ടുപോയിരുന്നു. നായയുടെ കരച്ചില്‍ കേട്ട് എത്തി വീട്ടുകാര്‍ നിരീക്ഷണ കാമറ പരിശോധിച്ചതോടെയാണ് നായയെ പുലിയെ പോലെ തോന്നിപ്പിക്കുന്ന ജീവിയാണ് കൊണ്ടു പോയതെന്ന് വ്യക്തമായത്.
തുടര്‍ന്ന് വനംവകുപ്പ് നടത്തിയ ശാസ്ത്രീയ പരിശോധനയില്‍ അജ്ഞാത ജീവി പുലിയാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെയാണ് പുലിയെ പിടകൂടാനായുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. പുലിയെ നിരീക്ഷിക്കുന്നതിന് നാല് കാമറകള്‍ വനം വകുപ്പ് സ്ഥാപിച്ചിരുന്നു. എന്നാല്‍ ഇതിലൊന്നും പുലിയുടെ ദൃശ്യം പതിഞ്ഞിട്ടില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.