മലപ്പുറം: പെരിന്തല്‍മണ്ണ താഴെക്കോട് പിടിഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് കുത്തേറ്റു. മലയാളം-ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ത്ഥികള്‍ തമ്മിലാണ് ഏറ്റുമുട്ടിയത്.
ഫര്‍ഹാന്‍, മുഹമ്മദ് അജ്മല്‍, മുഹമ്മദ് റിസ് ലാന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരുടെ തലയ്ക്കാണ് പരിക്ക്. ഇവരെ
മഞ്ചേരി മെഡിക്കല്‍ കോളജിലും പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു.
സ്‌കൂളിലെ ഇംഗ്ലീഷ്-മലയാളം മീഡിയം വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നേരത്തെ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഇതില്‍ നടപടി നേരിട്ട വിദ്യാര്‍ത്ഥി ഇന്ന് പരീക്ഷയെഴുതാന്‍ സ്‌കൂളില്‍ എത്തിയപ്പോഴാണ് സംഘര്‍ഷം ഉണ്ടായത്.
ഈ വിദ്യാര്‍ത്ഥിയെ നേരത്തെ സ്‌കൂളില്‍ നിന്ന് പുറത്താക്കിയിരുന്നു. പരീക്ഷ എഴുതാന്‍ വേണ്ടി മാത്രം അധ്യാപകര്‍ അനുവാദം നല്‍കിയതായിരുന്നു. ഇന്ന് കത്തിയുമായാണ് ഈ കുട്ടി എത്തിയത്. ഒന്‍പതാം ക്ലാസ് മുതല്‍ വിദ്യാര്‍ത്ഥികള്‍ തമ്മില്‍ വാക്ക് തര്‍ക്കം ഉണ്ടായിരുന്നു. പൊലീസെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.