'ട്രംപിന് വധശ്രമമുണ്ടായപ്പോൾ പുടിൻ പള്ളിയിൽ പോയി പ്രാർത്ഥിച്ചു': വെളിപ്പെടുത്തലുമായി വൈറ്റ്ഹൗസ് ഉദ്യോ​ഗസ്ഥൻ

'ട്രംപിന് വധശ്രമമുണ്ടായപ്പോൾ പുടിൻ പള്ളിയിൽ പോയി പ്രാർത്ഥിച്ചു': വെളിപ്പെടുത്തലുമായി വൈറ്റ്ഹൗസ് ഉദ്യോ​ഗസ്ഥൻ

വാഷിങ്ടൺ ഡിസി: ഡൊണാള്‍ഡ് ട്രംപിന് നേരെ നടന്ന വധശ്രമത്തിന് പിന്നാലെ അദേഹത്തിൻ്റെ ക്ഷേമത്തിനായി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ പ്രാർത്ഥിച്ചുവെന്ന് വൈറ്റ്ഹൗസ് ഉദ്യോ​ഗസ്ഥൻ സ്റ്റീവ് വിറ്റ്കോഫ് പറഞ്ഞു. പുടിന്റെ ഈ പ്രവൃത്തി ആശങ്കയിൽ നിന്നുണ്ടായത് മാത്രല്ലെന്നും രണ്ട് നേതാക്കൾ തമ്മിലുള്ള സൗഹൃദത്തിൻ്റെ അടയാളമാണെന്നും സ്റ്റീവ് വിറ്റ്കോഫ് പറഞ്ഞു. പുടിനുമായുള്ള തന്റെ രണ്ടാമത്തെ കൂടിക്കാഴ്ച വിവരിക്കുന്നതിനിടെയാണ് വിറ്റ്കോഫ് ഈ കഥ പങ്കുവെച്ചത്.

തിരഞ്ഞെടുപ്പ് റാലിക്കിടെ ട്രംപിന് വെടിയേറ്റപ്പോൾ പുടിൻ പ്രാദേശിക പള്ളിയിൽ പോയി പുരോഹിതനെ കണ്ട് അദേഹത്തിനായി പ്രാർഥിച്ചു. ട്രംപുമായി പുടിന് നല്ല സൗഹൃദമുണ്ട്. ഈ കാര്യം ട്രംപിനോട് പറഞ്ഞപ്പോൾ അദേഹവും അതേ രീതിയിലാണ് മറുപടി പറഞ്ഞതെന്നും സ്റ്റീവ് വിറ്റ്കോഫ് പറഞ്ഞു.

പെൻസിൽവാനിയയിലെ ബട്‌ലറിന് സമീപം പ്രചരണറാലിയിൽ പങ്കെടുക്കവേയാണ് ട്രംപിന് നേരെ വെടിവെപ്പുണ്ടായത്. തോമസ് മാത്യൂ ക്രൂക്സെന്ന 20 വയസുകാരനാണ് വെടിവെച്ചത്. ആക്രമണത്തിൽ ട്രംപിൻ്റെ വലത് ചെവിക്ക് പരിക്ക് പറ്റിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.