വത്തിക്കാൻ സിറ്റി: അഞ്ച് ആഴ്ചത്തെ ആശുപത്രി വാസത്തിന് ശേഷം വിശ്വാസികളെ അഭിവാദ്യം ചെയ്ത് ഫ്രാന്‍സിസ് മാര്‍പാപ്പ. റോമിലെ ജെമെലി ആശുപത്രിയുടെ ജനാലയ്ക്കരികിലെത്തിയാണ് പുറത്ത് കാത്തുനിന്ന വിശ്വാസികളെ പാപ്പ കണ്ടത്. ഫെബ്രുവരി ഒമ്പതിന് ശേഷം ഇതാദ്യമായാണ് ഫ്രാൻസിസ് മാർപാപ്പ ജനങ്ങൾക്ക് മുന്നിലെത്തുന്നത്. വീൽചെയറിൽ ജനാലയ്ക്കരികിലെത്തിയ പാപ്പ അപ്രതീക്ഷിതമായി ജനങ്ങളോട് സംസാരിക്കുകയും ചെയ്തു.
‘‘ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി.’’ – സഹായി നൽകിയ മൈക്കിലൂടെ ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. തുടർന്ന് വിശ്വാസികൾക്ക് നേരെ കൈവീശി കാണിച്ച ശേഷമാണ് മുറിയിലേക്ക് മടങ്ങിയത്. പിന്നീട് വത്തിക്കാനിലെ ഔദ്യോഗിക വസതിയായ സാന്താ മാർത്തയിലേക്ക് പാപ്പ പോയി.
37 ദിവസത്തിന് ശേഷമാണ് പാപ്പ വിശ്വാസികൾക്ക് മുന്നിൽ എത്തിയത്. കഴിഞ്ഞ അഞ്ച് ആഴ്ചയായി വത്തിക്കാനിൽ പാപ്പക്ക് വിശ്വാസികളെ കാണാൻ സാധിച്ചിട്ടില്ല. ആഞ്ചലസും ഉണ്ടായിരുന്നില്ല.
ഇനി രണ്ട് മാസം പൂർണ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. ശബ്ദം സാധാരണ നിലയിൽ ആവാനുള്ളത് അടക്കം പരിചരണം തുടരും. ശ്വാസകോശ രോഗത്തെ തുടർന്ന് കഴിഞ്ഞ മാസം 14 നാണ് ഫ്രാൻസിസ് മാർപാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.