ബ്രിസ്ബെൻ : ബ്രിസ്ബെൻ സെന്‍റ് തോമസ് ദി അപ്പൊസ്‌തൽ സിറോ മലബാർ ഫൊറോനാ ദേവാലയത്തിന്റെ ഇടവകഗീതം മാർച്ച് 23 ഞായറാഴ്ച രോവിലെ നടന്ന ദിവ്യബലിക്ക് ശേഷം ഇടവക വികാരി ഫാദർ എബ്രഹാം നാടുക്കുന്നേൽ റിലീസ് ചെയ്തു. ‘’ശ്ലീഹയോടൊപ്പം" എന്ന് നാമകരണം ചെയ്യപ്പെട്ടിരിക്കുന്ന ഈ പാരിഷ് ആൻതം ഇടയന്റെ വകയായ ഇടവകയിൽ ഒരുമയോടെ എന്നും വിശ്വാസത്തിൽ മുന്നേറുവാൻ എല്ലാവരെയും പ്രചോദിപ്പിക്കുന്നു.
മെൽബൺ അതിരൂപതയുടെ ആദ്യ ദേവാലയവും പിന്നീട് ഫൊറോനാ ദേവാലയവുമായി ഉയർത്തപ്പെട്ട ബ്രിസ്ബെൻ സെന്‍റ് തോമസ് ദി അപ്പൊസ്‌തൽ സിറോ മലബാർ ഇടവകയിലെ ഓരോ വിശ്വാസിയുടെയും ഹൃദയത്തിൽ പുതിയൊരു ആത്മീയ അനുഭവം പകരുവാൻ ഉതകുന്ന തരത്തിലാണ് ഈ ഇടവകഗീതം ഒരുക്കിയത്.
'പ്രത്യാശയുടെ തീർത്ഥാടകർ' എന്ന് അടിസ്ഥാനമായുള്ള ഈ ജൂബിലി വർഷത്തിന്റെയും ഒപ്പം പുതിയ ദേവാലയ നിർമ്മിതി ഒരുക്കത്തിന്റെയും ധന്യതയിലൂടെ കടന്നുപോകുമ്പോൾ ജീവൻ നൽകി വീണ്ടെടുത്ത ക്രിസ്തുവിനോടും പൈതൃകമായ വിശ്വാസദീപം ഭാരതമണ്ണിൽ പകർന്നു തന്ന വിശുദ്ധ തോമാസ്ലീഹായൊടും ഒരുമാനമായി അണിചേർന്നു പ്രതിസന്ധികളിൽ തളരാതെ വിശ്വാസത്തിന്റെ വഴിയേ മുന്നേറാൻ ഈ ഇടവകഗീതം അനേകം വിശ്വാസികൾക്ക് ഉപയുക്തമാകുമെന്നു പ്രത്യാശിക്കുന്നു.
ബ്രിസ്ബെനിൽ തന്നെ രചിക്കപ്പെടുകയും ചിട്ടപ്പെടുത്തിയതുമായ ഈ ഗീതം സെന്‍റ് തോമസ് ദി അപ്പൊസ്‌തൽ സിറോ മലബാർ ഇടവകയിലെ സാന്തോം മ്യൂസിക് ബാൻഡ് ആണ് നിർമിച്ചിരിക്കുന്നത്. ഈ ഇടവക ഗീതത്തിനു രചനയും സംഗീതവും നിർവഹിച്ചിരിക്കുന്നത് പിറ്റു ആന്റണിയും, ഓർക്കസ്‌ട്രേഷൻ ആൻഡ് മിക്സിങ് നടത്തിയിരിക്കുന്നത് സാജൻ തോമസും ആണ്.
പിറ്റു ആന്റണി, മനോജ് ജെയിംസ്, ബിജോ പോൾ, അർച്ചന തോപ്പിൽ, സ്മിത സോജൻ, സൂര്യ റൊൺവി, ഗ്രസോളി ടിനു എന്നിവർ ചേർന്നാണ് ‘’ശ്ലീഹയോടൊപ്പം" എന്ന ഈ ഇടവകഗീതം ആലപിച്ചിരിക്കുന്നത്. എല്ലാ വിശ്വാസികൾക്കും ഒരു നവ്യാനുഭവം പ്രദാനം ചെയ്യാൻ ഈ ഗീതത്തിന്റെ വീഡിയോ ചിത്രീകരണം നിർവഹിച്ചിരിക്കുന്നത് രഞ്ജിത്ത് ജോണും മാത്യു തോമസും ചേർന്നാണ്. എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് രഞ്ജിത്ത് ജോൺ.
സാന്തോം മ്യൂസിക് ബാൻഡ് ഡയറക്ടർ ജെയിംസ് ചാക്കോയുടെ നേതൃപാടവയും അർച്ചന തോപ്പിലിന്റെ കോർഡിനേഷനും ഇടവകജനത്തെ മുഴുവൻ ഇടയനോടൊപ്പം ഒരുമയിൽ ഉണർത്താൻ ‘’ശ്ലീഹയോടൊപ്പം" എന്ന ഈ ഗാനത്തിലൂടെ സാധ്യമാകുമെന്ന് പ്രത്യാശിക്കുന്നു. ഒരു സ്നേഹസമ്മാനമായി ‘’ശ്ലീഹയോടൊപ്പം" സമർപ്പിച്ച സാന്തോം മ്യൂസിക് ബാൻഡിനും ഈ ഉദ്യമത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവര്ക്കും അഭിനന്ദനങൾ എന്ന് ഗാനത്തിന്റെ റിലീസിന് ശേഷം ഇടവക വികാരി ഫാദർ എബ്രഹാം നാടുക്കുന്നേൽ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.