യൂണിവേഴ്‌സിറ്റി തലത്തില്‍ ക്രൈസ്തവ ദൈവശാസ്ത്രം പഠിക്കാം; മണ്ണുത്തി ഡോണ്‍ ബോസ്‌കോ കോളജില്‍ ഡിഗ്രി കോഴ്‌സ് ആരംഭിച്ചു

യൂണിവേഴ്‌സിറ്റി തലത്തില്‍ ക്രൈസ്തവ ദൈവശാസ്ത്രം പഠിക്കാം; മണ്ണുത്തി ഡോണ്‍ ബോസ്‌കോ കോളജില്‍ ഡിഗ്രി കോഴ്‌സ് ആരംഭിച്ചു

കൊച്ചി: യൂണിവേഴ്‌സിറ്റി തലത്തില്‍ ക്രൈസ്തവ ദൈവശാസ്ത്രം പഠിക്കാന്‍ അവസരം. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ കീഴില്‍ സലേഷ്യന്‍ വൈദികര്‍ നേതൃത്വം നല്‍കുന്ന മണ്ണുത്തി ഡോണ്‍ ബോസ്‌കോ കോളജില്‍ ക്രിസ്റ്റ്യന്‍ സ്റ്റഡീസില്‍ ഡിഗ്രി കോഴ്‌സ് ആരംഭിച്ചു.

കൗണ്‍സിലിങ്, അധ്യാപന രംഗങ്ങളില്‍ ജോലി ആഗ്രഹിക്കുന്നവര്‍ക്കും സന്യാസ പരിശീലനത്തിന് നേതൃത്വം കൊടുക്കുന്നവര്‍ക്കും  ഈ കോഴ്‌സ് ഏറെ അഭികാമ്യമാണ്. ആവശ്യക്കാര്‍ക്ക് ഹോസ്റ്റല്‍ സൗകര്യവും ലഭ്യമാണ്.

പുതിയ വിദ്യാഭ്യാസ സമ്പ്രദായ പ്രകാരം ക്രിസ്റ്റ്യന്‍ സ്റ്റഡീസ് ഡബിള്‍ മെയിനായി  എടുക്കുമ്പോള്‍ സൈക്കോളജി, ബി.ബി.എ, ബി.എസ്.ഡബ്ലിയു, ഇംഗ്ലീഷ് ലിറ്ററേച്ചര്‍  തുടങ്ങിയ വിഷയങ്ങളില്‍ ഒന്നുകൂടി മുഖ്യവിഷയമായി എടുത്തു പഠിക്കാന്‍ സാധിക്കും. ഡിഗ്രിക്ക് ശേഷം എം.എ, എം.എസ്.ഡബ്ലിയു, എം.ബി.എ, ബി.എഡ്  (സോഷ്യല്‍ സ്റ്റഡീസ്) എന്നിവയില്‍ തുടര്‍ പഠനവും സാധ്യമാണ്.

കോഴ്‌സ് പരമാവധി പ്രയോജനപ്പെടുത്താന്‍ ഏവരും സഹകരിക്കണമെന്ന് സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ അഭ്യര്‍ത്ഥിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.