‘ചൈനീസ് കുത്തക തകര്‍ത്ത് ലോകത്തെ ഏറ്റവും വലിയ കളിപ്പാട്ട നിര്‍മാണ കേന്ദ്രമായി ഇന്ത്യ മാറണം’;  പ്രധാനമന്ത്രി

‘ചൈനീസ് കുത്തക തകര്‍ത്ത് ലോകത്തെ ഏറ്റവും വലിയ കളിപ്പാട്ട നിര്‍മാണ കേന്ദ്രമായി ഇന്ത്യ മാറണം’;  പ്രധാനമന്ത്രി

ന്യൂഡൽഹി: രാജ്യത്തെ ആദ്യത്തെ കളിപ്പാട്ട മേള 'ടോയ് ഫെയര്‍ 2021' പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുതു. ലോകത്തെ ഏറ്റവും വലിയ കളിപ്പാട്ട നിര്‍മാണ കേന്ദ്രമായി ഇന്ത്യ മാറണമെന്നും കളിപ്പാട്ട രംഗത്തെ ചൈനീസ് കുത്തക തകര്‍ത്ത് രാജ്യത്ത് തന്നെ നിര്‍മിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

‘പ്ലാസ്റ്റിക് കുറച്ച്‌ പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍കൊണ്ട് കളിപ്പാട്ടങ്ങള്‍ നിര്‍മിക്കണം. പുതിയ കണ്ടുപിടിത്തങ്ങള്‍ക്ക് പ്രാധാന്യം നല്‍കണം, ആത്മനിര്‍ഭര്‍ ആശയത്തിന്റെ ഭാഗമായി കളിപ്പാട്ടങ്ങള്‍ നമ്മള്‍ തന്നെ ഉല്‍പാദിപ്പിക്കണം. ആഗോളതലത്തില്‍ കൂടുതല്‍ ഉല്‍പാദനം നടത്തുന്ന രാജ്യമായി മാറാന്‍ ഇന്ത്യയ്ക്കു സാധിക്കും.

കുട്ടികളുടെ താല്‍പര്യങ്ങള്‍ക്കനുസരിച്ചു പരമ്പരാഗത കളിപ്പാട്ടങ്ങള്‍ പുതുക്കി നിര്‍മിക്കണം. പുനരുപയോഗിക്കാന്‍ സാധിക്കുന്ന വസ്തുക്കള്‍ കളിപ്പാട്ട നിര്‍മാണത്തിന് ഉപയോഗിക്കണം. കളിപ്പാട്ട നിര്‍മാണ മേഖലയ്ക്കായി സര്‍ക്കാര്‍ ദേശീയ കര്‍മ പദ്ധതി തയാറാക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

രാജ്യത്ത് വില്‍ക്കപ്പെടുന്ന 85 ശതമാനം കളിപ്പാട്ടങ്ങളും ഇറക്കുമതി ചെയ്യുന്നതാണ്. 100 ബില്യന്‍ യുഎസ് ഡോളറിന്റെ ആഗോള കളിപ്പാട്ട വിപണിയില്‍ ഇന്ത്യയ്ക്കു ചെറിയ പങ്ക് മാത്രമേയുള്ളൂ എന്നതില്‍ ദുഃഖമുണ്ട്. കൈകൊണ്ടു നിര്‍മിക്കുന്ന കളിപ്പാട്ടങ്ങളെ കൂടുതല്‍ പ്രോത്സാഹിപ്പിക്കണമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.