ദുബായ്: യു.എ.ഇയിലെ പെട്രോള്‍ വില ഏപ്രില്‍ മാസത്തില്‍ കുറയുമെന്ന് റിപ്പോര്‍ട്ട്. മാര്‍ച്ചില്‍ ആഗോള വിപണിയില്‍ വിലയിടിവ് തുടരുന്നതിനാല്‍ അടുത്ത മാസം യുഎഇയില്‍ പെട്രോള്‍ വില കുറയാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ഫെബ്രുവരിയിലെ 75 ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ മാര്‍ച്ചില്‍ ബ്രെന്റ് വില ശരാശരി 70.93 ഡോളറായിരുന്നു.
വരും ദിവസങ്ങളില്‍ അടുത്ത മാസത്തേക്ക് പുതിയ വിലകള്‍ പ്രഖ്യാപിക്കുമ്പോള്‍ യുഎഇയിലെ പെട്രോള്‍ വിലയില്‍ കുറവ് വരുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാധാരണയായി എല്ലാ മാസത്തിന്റെയും അവസാന ദിവസം യുഎഇ സര്‍ക്കാര്‍ പുതുക്കിയ ഇന്ധന നിരക്കുകള്‍ പ്രഖ്യാപിക്കാറുണ്ട്.
മാര്‍ച്ചില്‍ സൂപ്പര്‍ 98 ലിറ്ററിന് 2.73 ദിര്‍ഹവും സ്പെഷ്യല്‍ 95 ന് 2.61 ദിര്‍ഹവും ഇ-പ്ലസിന് 2.54 ദിര്‍ഹവുമായിരുന്നു വില. ആഗോളതലത്തില്‍ വെള്ളിയാഴ്ച ആദ്യ വ്യാപാരത്തില്‍ ബ്രെന്റ് ബാരലിന് 74.11 ഡോളറും ഡബ്ല്യുടിഐ ബാരലിന് 70.01 ഡോളറുമായിരുന്നു വില.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.