പെർത്ത്: കത്തോലിക്ക കോൺഗ്രസിന്റെ വിപുലമായ സംഘടന കമ്മിറ്റി പടിഞ്ഞാറൻ ഓസ്ട്രേലിയയിൽ രൂപീകൃതമായി. പെർത്ത് സെന്റ് ജോസഫ് സീറോ മലബാർ ഇടവകയിൽ ഞായറാഴ്ച നടന്ന ദിവ്യബലിയോട് അനുബന്ധിച്ച് കത്തോലിക്ക കോൺഗ്രസ് സംസ്ഥാന ഭാരവാഹികളും അനുബന്ധമായ വിവിധ സബ് കമ്മിറ്റികളും നിലവിൽ വന്നു.
പ്രകാശ് ജോസഫ് (പ്രസിഡന്റ്), റോയിസ് ജോസഫ് (സെക്രട്ടറി), മാത്യു മത്തായി (വൈസ് പ്രസിഡന്റ്) റൈസൺ ജോസ് (ജോയിന്റ് സെക്രട്ടറി) സിജോ അഗസ്റ്റ്യൻ (ട്രഷറർ), ജോജി ജോസഫ് (എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം), തോമസ് കുട്ടി പൗലോസ് (എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം), ബോബൻ ജോസഫ് (എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം) എന്നിവർ ചുതലയേറ്റു. ഇടവക വികാരി ഫാ. അജിത്ത് ചെറിയേക്കര ഭാരവാഹികൾക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്ത് ആശീർവദിച്ചു. പെർത്ത് സെന്റ് ജോസഫ് സീറോ മലബാർ ഇടവകയിലെ ഇവാഞ്ചലൈസേഷൻ മിനിസ്ട്രിയുടെ ഭാരവാഹികളെയും ആശീർവദിച്ചു.

സംസ്ഥാനതലത്തിൽ കത്തോലിക്ക കോൺഗ്രസിന് വിവിധ സബ് കമ്മിറ്റികൾ
സംസ്ഥാന തലത്തിൽ വിവിധ സബ് കമ്മിറ്റികളും രൂപീകൃതമായി. സാമൂഹികമായി പ്രതികരിക്കാനുള്ള സോഷ്യൽ റെസ്പോൺസ് ആൻഡ് മീഡിയ ടീം, വിവിധ ക്രിസ്തീയ സംഘടനകളമായിയി സഹകരിക്കുന്നതിനുള്ള ഇന്റർ ഓർഗനൈസേഷണൽ റിലേഷൻഷിപ്പ് ടീം, നാട്ടിൽ നിന്നും പഠനത്തിനായി ഓസ്ട്രേലിയയിൽ എത്തുന്ന വിദ്യാർത്ഥികൾക്കും പുതിയതായി വരുന്ന കുടുംബങ്ങൾക്കും ആവശ്യമായ സഹായം ഉറപ്പിക്കാൻ ഹെൽപ്പ് ഡസ്ക്ക് ടീം, സമുദായ അംഗങ്ങളുടെ സാംസ്കാരിക വളർച്ച ലക്ഷ്യമിട്ടുള്ള സീറോ മലബാർ കൾച്ചറൽ സെന്റർ പ്രൊജക്ട് ടീം, മലയാള ഭാഷാ പഠനത്തിനുള്ള മലയാളം ലാംഗ്വേജ് പ്രമോഷൻ ടീം, വിവിധ പരിപാടികളുടെ നടത്തിപ്പിനായുള്ള പ്രോഗ്രാംസ് ആൻഡ് ഇവന്റ്സ് ടീം, കത്തോലിക്ക കോൺഗ്രസിന്റെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിനുള്ള ഔട്ട്റീച്ച് ടീം, ഉപവി പ്രവർത്തനങ്ങൾക്കായുള്ള ചാരിറ്റി ടീം, ഫിനാൻസ് ടീം തുടങ്ങിയ വിപുലമായ സബ് കമ്മിറ്റികളാണ് നിലവിൽ വന്നത്.
മെൽബൺ സീറോമലബാർ രൂപത ബിഷപ്പ് മാർ ജോൺ പനത്തോട്ടത്തിൽ രക്ഷാധികാരിയും പെർത്ത് സെന്റ് ജോസഫ് ഇടവക വികാരി ഫാ. അജിത്ത് ചെറിയേക്കര ഡയറക്ടറും ഫാ. ബിബിൻ വേലംപറമ്പിൽ ജോയിന്റ് ഡയറക്ടറുമാണ്.
റൈസൺ ജോസഫ്, അൽജോ ജോയ്, ചാൾസ് ഡാർവിൻ എന്നിവർ സോഷ്യൽ റെസ്പോൺസ് & മീഡിയ ടീമിന് നേതൃത്വം നൽകും. ഇന്റർ ഓർഗനൈസേഷണൽ റിലേഷൻഷിപ്പ് ടീമിന് റോയിസ് ജോസഫ്, മജു തോമസ്, ആദിഷ് തുടങ്ങിയവർ നേതൃത്വം നൽകും. തോമസ് കുട്ടി പൗലോസ്, മാത്യു മത്തായി എന്നിവരുടെ നേതൃത്വത്തിലായിരിക്കും ഹെൽപ്പ് ഡസ്ക്ക് പ്രവർത്തിക്കുക. സീറോ മലബാർ കൾച്ചറൽ സെന്റർ പ്രൊജക്ട് ടീമിന് ടോണി തോമസ്, ജിബി ജോയ്, ബിജു ആന്റണി തുടങ്ങിയവരും മലയാളം ലാംഗ്വേജ് പ്രമോഷൻ ടീമിന് റാണി സിറിയക്കും ജോജി ജോസഫും നേതൃത്വം നൽകും.
പ്രോഗ്രാംസ് ആൻഡ് ഇവന്റ് ടീമിനെ മജു തോമസ്, ബെന്നി ആന്റണി, നിക്സൺ അലക്സ്, ആൽബർട്ട് ,പോൾ പൗലോസ് തുടങ്ങിയവർ നേതൃത്വം നൽകും. ചാരിറ്റി ടീമിനെ രാജു അലക്സാണ്ടറും ടോണി ദേവസ്യയും ഫിനാൻസ് ടീമിനെ സിജോ അഗസ്റ്റ്യനും ബോബിച്ചൻ വർഗീസും നയിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.