ദുബായ്: ദുബായില്‍ നിന്നും വെറും രണ്ട് മണിക്കൂര്‍ കൊണ്ട് മുംബൈയിലെത്താവുന്ന അതിവേഗ അണ്ടര്‍ വാട്ടര്‍ ട്രെയിന്‍ വരുന്നു. യു.എ.ഇയില്‍ നിന്ന് വിമാന മാര്‍ഗം ഇന്ത്യയിലെത്താന്‍ നാല് മണിക്കൂര്‍ വേണ്ടിടത്താണ് അണ്ടര്‍ വാട്ടര്‍ ട്രെയിന്‍ രണ്ട് മണിക്കൂര്‍ കൊണ്ട് ലക്ഷ്യ സ്ഥാനത്തെത്തുന്നത്.
യു.എ.ഇ നാഷണല്‍ അഡൈ്വസര്‍ ബ്യൂറോ ലിമിറ്റഡ് ആണ് പദ്ധതി അവതരിപ്പിച്ചത്. മണിക്കൂറില്‍ 600 മുതല്‍ 1000 കിലോ മീറ്റര്‍ വരെ വേഗത്തില്‍ സഞ്ചരിക്കുന്ന ട്രെയിനില്‍ യാത്രക്കാരെ മാത്രമല്ല, ഇന്ധനം ഉള്‍പ്പെടെ ചരക്കുകളും കൊണ്ടു പോകാം.
ക്രൂഡ് ഓയില്‍ പോലുള്ള വസ്തുക്കള്‍ കൊണ്ടുപോകുന്നതുള്‍പ്പെടെ ഇന്ത്യക്കും യു.എ.ഇക്കും ഇടയിലുള്ള വ്യാപാരം കൂടുതല്‍ മെച്ചപ്പെടാനും അണ്ടര്‍ വാട്ടര്‍ ട്രെയിന്‍ സര്‍വീസ് സഹായകരമാകും.
യാത്രക്കും ചരക്ക് നീക്കത്തിനും ഉപകരിക്കുമെന്നതിനാല്‍ ഇരു രാജ്യങ്ങള്‍ക്കും മാത്രമല്ല, റെയില്‍ കടന്നു പോകുന്ന മറ്റ് രാജ്യങ്ങള്‍ക്കും ഗുണകരമാകുമെന്ന് നാഷണല്‍ അഡൈ്വസര്‍ ബ്യൂറോ ലിമിറ്റഡിലെ ചീഫ് കണ്‍സള്‍ട്ടന്റ് അബ്ദുല്ല അല്‍ ഷെഹി വ്യക്തമാക്കി.
യു.എ.ഇയില്‍ നിന്ന് ഇന്ത്യയിലേക്ക് എണ്ണ എത്തിക്കാനും തിരിച്ച് യു.എ.ഇയിലേക്ക് ശുദ്ധജലം കയറ്റിയയക്കാനും പദ്ധതിയിലൂടെയാവും. അണ്ടര്‍ വാട്ടര്‍ ട്രെയിന്‍ യാത്രക്കാര്‍ക്ക് ആഴക്കടല്‍ കാഴ്ചകള്‍ ആസ്വദിക്കാവുന്ന തരത്തിലാണ് ഒരുക്കുന്നതെന്നാണ് വിവരം.
എന്നാല്‍ കടലിനടിയിലൂടെ അതിവേഗ റെയില്‍ ശൃംഖല സ്ഥാപിക്കലാണ് പ്രധാന വെല്ലുവിളി. ഇതിനായി സാധ്യതാ പഠനവും പരിശോധനയും പാത കടന്നു പോകുന്ന രാജ്യങ്ങളുടെ സഹകരണവും വേണം. മാത്രമല്ല കോടികളുടെ ഫണ്ടും ആവശ്യമാണ്.
2000 കിലോ മീറ്റര്‍ ദൂരത്തിലാണ് ദുബായ്-മുംബൈ നഗരങ്ങളെ റെയില്‍ വഴി ബന്ധിപ്പിക്കുക. പദ്ധതിക്ക് ഇരുരാജ്യങ്ങളുടെയും അനുമതി ലഭിച്ചാല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി 2030 ല്‍ സര്‍വീസ് ആരംഭിക്കാനാണ് അധികൃതരുടെ നീക്കം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.