ഓസ്ട്രേലിയയിൽ രാജ്യത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതില്‍ കത്തോലിക്കര്‍ക്ക് സുപ്രധാന പങ്ക് ; എല്ലാ പൗരന്മാരും വോട്ട് ചെയ്യണമെന്ന ഓർമപ്പെടുത്തലുമായി ബിഷപ്പുമാര്‍

ഓസ്ട്രേലിയയിൽ രാജ്യത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതില്‍ കത്തോലിക്കര്‍ക്ക് സുപ്രധാന പങ്ക് ; എല്ലാ പൗരന്മാരും വോട്ട് ചെയ്യണമെന്ന ഓർമപ്പെടുത്തലുമായി ബിഷപ്പുമാര്‍

സിഡ്‌നി: രാജ്യം തിരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോൾ‌ ഓസ്ട്രേലിയയിൽ ക്രൈസ്തവർക്ക് സുപ്രധാന പങ്കുണ്ടെന്ന ഓർമപ്പെടുത്തലുമായി ഓസ്ട്രേലിയന്‍ ബിഷപ്പുമാര്‍. വോട്ട് ചെയ്യുന്നത് ഒരു പൗരന്റെ കടമ മാത്രമല്ല പൊതുനന്മയെ മുന്നോട്ട് നയിക്കാനും പ്രത്യാശയുടെ വഴിയൊരുക്കാനുമുള്ള അവസരവുമാണെന്ന് ഓസ്ട്രേലിയന്‍ കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സിന്റെ ജീവനും കുടുംബത്തിനും പൊതുകാര്യത്തിനും വേണ്ടിയുള്ള കമ്മീഷന്‍ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

ജനാധിപത്യത്തില്‍ പങ്കുചേരാനും സ്‌നേഹത്തിന്റെ ഒരു സംസ്‌കാരം കെട്ടിപ്പടുക്കാനും സത്യം, നീതി, ഐകദാര്‍ഢ്യം, സ്വാതന്ത്ര്യം തുടങ്ങിയ മൂല്യങ്ങളില്‍ അധിഷ്ഠിതമായി സമൂഹത്തിന്റെ നന്മയ്ക്ക് സംഭാവന നല്‍കാനും ബിഷപ്പുമാർ ആഹ്വാനം ചെയ്തു.

തങ്ങളുടെ മനസാക്ഷിയെ യുക്തി, വിശുദ്ധ ഗ്രന്ഥം, സഭാ പഠനങ്ങള്‍ എന്നിവയിലൂടെ രൂപപ്പെടത്തിക്കൊണ്ട് രാജ്യത്തിന്റെ സുപ്രധാന രാഷ്ട്രീയ സാമൂഹിക പ്രശ്‌നങ്ങളോട് പ്രതികരിക്കാനും സമൂഹത്തില്‍ സമാധാനവും നീതിയും ഉറപ്പാക്കുന്നതിനായി പ്രവര്‍ത്തിക്കുവാനും കത്തോലിക്കര്‍ക്ക് ബാധ്യത ഉണ്ടെന്നും ബിഷപ്പുമാര്‍ വ്യക്തമാക്കി.

പൗരന്മാര്‍ക്കെതിരായ വിവേചനം, വിദ്വേഷം, അക്രമം എന്നിവയെ അപലപിച്ച ബിഷപ്പുമാര്‍ സംവാദത്തിലൂടെയും ജനാധിപത്യത്തിലൂടെയും സമാധാനപരമായി പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും ആഹ്വാനം ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.