അമേരിക്കയില്‍ ഇന്ത്യന്‍ വംശജനായ കത്തോലിക്കാ പുരോഹിതനെ വെടിവച്ചു കൊന്നു; അക്രമി പിടിയിലെന്ന് സൂചന

അമേരിക്കയില്‍ ഇന്ത്യന്‍ വംശജനായ കത്തോലിക്കാ പുരോഹിതനെ വെടിവച്ചു കൊന്നു; അക്രമി പിടിയിലെന്ന് സൂചന

കന്‍സാസ് : അമേരിക്കയിലെ കന്‍സാസിലെ സെനെക്ക പട്ടണത്തിൽ കത്തോലിക്കാ പുരോഹിതനെ വെടിവച്ചു കൊലപ്പെടുത്തി. ഫാ. അരുള്‍ കാരസാലയാണ് വ്യാഴാഴ്ച രാവിലെ കൊല്ലപ്പെട്ടതെന്ന് കന്‍സാസ് സിറ്റി അതിരൂപത ആര്‍ച്ച് ബിഷപ്പ് ജോസഫ് നൗമാന്‍ പറഞ്ഞു.

2011 മുതല്‍ സെനെക്കയിലെ സെന്റ്‌സ് പീറ്റര്‍ ആന്‍ഡ് പോള്‍ കാത്തലിക് ചര്‍ച്ചില്‍ സേവനം ചെയ്യുകയായിരുന്നു കാരസാല. 1994-ല്‍ ഇന്ത്യയില്‍ വെച്ച് പുരോഹിതനായി പട്ടം സ്വീകരിച്ച അദേഹം 2004 മുതല്‍ കന്‍സാസില്‍ സേവനമനുഷ്ഠിച്ചു. 2011ല്‍ യുഎസ് പൗരത്വം നേടുകയും ചെയ്തു. വെടിയേറ്റ ഉടനെ അദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കൊലപാതകി പിടിയിലായിട്ടുണ്ടെന്നാണ് സൂചന. ആരാണ് പുരോഹിതനെ വെടിവച്ചതെന്നോ എന്തിനാണെന്നോ വ്യക്തമല്ല.

സെനെക്ക പൊലീസ് ഡിപ്പാര്‍ട്ട്മെന്റിലെയും നെമാഹ കൗണ്ടി ഷെരീഫ് ഓഫീസിലെയും ഉദ്യോഗസ്ഥര്‍ പുരോഹിതന്റെ മരണം സംബന്ധിച്ച് വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ വിസമ്മതിച്ചെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.