വത്തിക്കാൻ സിറ്റി: വത്തിക്കാനിലെ സ്വാകാര്യ വസതിയിൽ ചികിത്സയിലായിരിക്കുന്ന ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി ചാൾസ് രാജാവും കാമില രാജ്ഞിയും. ഏപ്രിൽ ഒമ്പതിനാണ് ഇരുവരും മാർപാപ്പയെ സന്ദർശിച്ചത്.
“ചാൾസ് രാജാവുമായും കാമില രാജ്ഞിയുമായും മാർപാപ്പ സ്വകാര്യ കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്‌ച്ചയ്ക്കിടെ അവരുടെ വിവാഹ വാർഷികത്തോടനുബന്ധിച്ച് പാപ്പ ആശംസകൾ നേർന്നു. പാപ്പ വേഗം സുഖം പ്രാപിക്കട്ടെയെന്ന് രാജദമ്പതികൾ ആശംസിച്ചു.”- വത്തിക്കാൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
ചാൾസിന്റെയും കാമിലയുടെയും 20-ാം വിവാഹ വാർഷികവും രാജാവിന്റെ പിതാവ് എഡിൻബർഗിലെ ഫിലിപ്പ് രാജാവിന്റെ നാലാം ചരമവാർഷികവും ആയതിനാലൽ രാജകുടുംബത്തിന് ഏപ്രിൽ ഒമ്പതാം തിയതി വളരെ പ്രാധാന്യമുള്ള ദിവസമാണ്.
2025 ജൂബിലി വർഷത്തിന്റെ ആഘോഷത്തില്‍ രാജാവും രാജ്ഞിയും ഫ്രാൻസിസ് മാർപാപ്പയോടൊപ്പം പങ്കുചേരുമെന്ന് ബ്രിട്ടീഷ് രാജകുടുംബം നേരത്തെ വ്യക്തമാക്കിയിരിന്നു. ഫ്രാൻസിസ് മാർപാപ്പയുമായുള്ള ചാള്‍സ് രാജകുമാരന്റെ മൂന്നാമത്തെ കൂടിക്കാഴ്ചയാണ് നടന്നത്. 2017-ലും 2019-ലും രാജകുമാരൻ ഫ്രാന്‍സിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തിയിരിന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.