കര്‍ഷക സമരം; കിസാന്‍ മോര്‍ച്ചയും ട്രേഡ് യൂണിയനുകളും ഇന്ന് യോഗം ചേരും

കര്‍ഷക സമരം; കിസാന്‍ മോര്‍ച്ചയും ട്രേഡ് യൂണിയനുകളും ഇന്ന് യോഗം ചേരും

ന്യൂഡൽഹി: കര്‍ഷക സമരത്തിൽ രാജ്യത്തെ തൊഴിലാളികളും തെരുവിലേക്ക്. സംയുക്ത കിസാന്‍ മോര്‍ച്ചയും പത്ത് ട്രേഡ് യൂണിയനുകളും ഡല്‍ഹിയില്‍ ഇന്ന് യോഗം ചേര്‍ന്ന് ഭാരത് ബന്ദ് അടക്കം സമര പരിപാടികള്‍ ചര്‍ച്ച ചെയ്യും. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അടക്കം കിസാന്‍ മഹാ പഞ്ചായത്തുകള്‍ സംഘടിപ്പിക്കും.

നരേന്ദ്ര മോദി സർക്കാരിന്റെ നയങ്ങൾക്കെതിരെ തൊഴിലാളി-കർഷക സഹകരണത്തില്‍ ഭാരത് ബന്ദ് നടത്താനുള്ള സാധ്യതകൾ ഞങ്ങൾ ചർച്ച ചെയ്യുമെന്നാണ് എഐടിയുസി ജനറൽ സെക്രട്ടറി അമർജീത് കൗര്‍ വ്യക്തമാക്കിയത്. തൊഴിലാളികളെയും കൃഷിക്കാരെയും കേന്ദ്രം ദുരിതത്തിലാക്കുന്നു. സർക്കാരിന്റെ മനോഭാവമാണ് പ്രതിഷേധത്തിന് പ്രധാന കാരണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെയുള്ള പ്രക്ഷോഭം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് കര്‍ഷക തൊഴിലാളി സംഘടനകള്‍ ഇന്ന് സംയുക്ത യോഗം ചേരുന്നത്. ഡല്‍ഹിയില്‍ വൈകിട്ട് അഞ്ചിനാണ് യോഗം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.