പാലാ: ആരോഗ്യ സ്ഥാപനങ്ങളിലെ മികച്ച മാലിന്യ സംസ്ക്കരണ പ്രവർത്തനങ്ങൾക്കു മാർ സ്ലീവാ മെഡിസിറ്റിക്ക് സർക്കാരിന്റെ അന്താരാഷ്ട്ര ക്ലീൻ കേരള കോൺക്ലേവ് - വൃത്തി 2025ൽ ആദരവ് ലഭിച്ചു. കില ഡയറക്ടർ ജനറൽ ഡോ.ജോയി ഇളമണിൽ നിന്നു മാർ സ്ലീവാ മെഡിസിറ്റി ഓപ്പറേഷൻസ് ആൻഡ് പ്രൊജക്ട്സ് ഡയറക്ടർ റവ.ഫാ.ജോസ് കീരഞ്ചിറ, ആശുപത്രി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഡോ.ഗോപിനാഥ് മമ്പള്ളിക്കളം, എൻജിനീയറിംഗ് വിഭാഗം മാനേജർ ഡോ.പോളി തോമസ് എന്നിവർ ചേർന്നു പ്രശസ്തി പത്രവും ട്രോഫിയും ഏറ്റുവാങ്ങി.
പരിസ്ഥിതി ഊർജസംരക്ഷണ പ്രവർത്തനങ്ങളിൽ മികവാർന്ന പ്രവർത്തനം കാഴ്ച്ചവയ്ക്കുന്ന മാർ സ്ലീവാ മെഡിസിറ്റിക്ക് സംസ്ഥാന എനർജി മാനേജ്മെന്റ് സെന്ററിന്റെ ഒന്നാം സ്ഥാന പുരസ്കാരം, കഴിഞ്ഞ വർഷം മികച്ച പരിസ്ഥിതി , ഊർജ ,ജല സംരക്ഷണ പ്രവർത്തനങ്ങൾ നടത്തിയതിന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ ഒന്നാം സ്ഥാനം എന്നിവയും മാർ സ്ലീവാ മെഡിസിറ്റിക്ക് ലഭിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.