'ഈസ്റ്റര്‍ ആഘോഷിക്കാന്‍ വീട്ടിൽ പോകാൻ ആ​ഗ്രഹം'; ബന്ദിയായ ഇസ്രയേലി - അമേരിക്കന്‍ സൈനികന്റെ വീഡിയോ പുറത്തുവിട്ട് ഹമാസ്

'ഈസ്റ്റര്‍ ആഘോഷിക്കാന്‍ വീട്ടിൽ പോകാൻ ആ​ഗ്രഹം'; ബന്ദിയായ ഇസ്രയേലി - അമേരിക്കന്‍ സൈനികന്റെ വീഡിയോ പുറത്തുവിട്ട് ഹമാസ്

ഗാസ സിറ്റി: ജീവനോടെയുള്ള ഒരു ഇസ്രയേലി - അമേരിക്കന്‍ ബന്ദിയുടെ വീഡിയോ പുറത്തുവിട്ട് ഹമാസിന്റെ സായുധ വിഭാഗം. ശനിയാഴ്ചയാണ് വീഡിയോ എത്തിയിരിക്കുന്നത്. ഒക്ടോബര്‍ ഏഴിന് ഇസ്രയേലിനെതിരായ ആക്രമണത്തിനിടെ പാലസ്തീന്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ ഗാസ അതിര്‍ത്തിയിലെ ഒരു എലൈറ്റ് ഇന്‍ഫന്‍ട്രി യൂണിറ്റിലെ സൈനികനായിരുന്ന എഡാന്‍ അലക്‌സാണ്ടറാണ് വീഡിയോയിലുള്ളത്.

ഈസ്റ്റര്‍ ആഘോഷിക്കാന്‍ വീട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നുവെന്ന് അദേഹം വീഡിയോയിലൂടെ പറയുന്നു.
ഇസ്രായേല്‍ പ്രചാരണ ഗ്രൂപ്പായ ഹോസ്റ്റേജസ് ആന്‍ഡ് മിസിങ് ഫാമിലീസ് ഫോറമാണ് ബന്ദി എഡാന്‍ അലക്‌സാണ്ടറാണെന്ന് തിരിച്ചറിഞ്ഞത്. വീഡിയോ എപ്പോള്‍ ചിത്രീകരിച്ചതാണെന്ന് വിവരമില്ല. ഹമാസിന്റെ സായുധ വിഭാഗമായ എസ്സെഡിന്‍ അല്‍-ഖസാം ബ്രിഗേഡ്സാണ് മൂന്ന് മിനിറ്റിലധികം ദൈര്‍ഘ്യമുള്ള ക്ലിപ്പ് പുറത്തുവിട്ടത്.

ടെല്‍ അവീവിലാണ് അലക്‌സാണ്ടര്‍ ജനിച്ചത്. യുഎസിലെ ന്യൂജേഴ്സിയിലാണ് അദേഹം വളര്‍ന്നത്. ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം സൈന്യത്തില്‍ ചേരാന്‍ ഇസ്രയേലിലേക്ക് മടങ്ങിയെത്തുകയായിരുന്നു. തടവില്‍ കഴിയുമ്പോഴാണ് അദേഹത്തിന് 21 വയസ് തികഞ്ഞത്. 


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.