ഷാര്‍ജ: ഷാര്‍ജയില്‍ ബഹുനില കെട്ടിടത്തിന് തീപിടിച്ച് അഞ്ച് പേര്‍ മരിച്ചു. അല്‍നഹ്ദയിലെ റെസിഡന്‍ഷ്യല്‍ ടവറില്‍ ഞായറാഴ്ച രാവിലെ 11.30 നാണ് സംഭവം. നാല് ആഫ്രിക്കന്‍ സ്വദേശികളും ഒരു പാകിസ്ഥാന്‍കാരനുമാണ്് മരിച്ചത്. തീപിടിത്തത്തില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു. ഇവരെ അല്‍ ഖാസിമി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിച്ചു.
തീപിടിത്തമുണ്ടായ 51 നില കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് നാല് ആഫ്രിക്കക്കാരുടെ മരണം. അപകട സ്ഥലത്ത് ഹൃദയാഘാതമുണ്ടായാണ് പാക് സ്വദേശി മരിച്ചത്. തീപിടിത്തത്തെ തുടര്‍ന്ന് കെട്ടിടത്തിലെ മുഴുവന്‍ താമസക്കാരെയും ഇന്നലെ ഒഴിപ്പിച്ചു.
അപകടമറിഞ്ഞ് സ്ഥലത്തെത്തിയ ഷാര്‍ജ സിവില്‍ ഡിഫന്‍സ് തീ പൂര്‍ണമായി നിയന്ത്രവിധേയമാക്കി. ഒന്നിലധികം ഫയര്‍ യൂണിറ്റുകളും ആംബുലന്‍സ്, പൊലീസ് ടീമുകളും രക്ഷാ ദൗത്യത്തില്‍ പങ്കാളികളായി.
ഷാര്‍ജ സെന്ററിന്റെ എതിര്‍ വശത്തുള്ള കെട്ടിടത്തിന്റെ ഏറ്റവും മുകളിലത്തെ നിലയിലാണ് തീപിടിത്തം ആദ്യ കണ്ടതെന്ന് ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എമിറേറ്റിലെ ഏറ്റവും വലിയ കെട്ടിടങ്ങളില്‍ ഒന്നാണിത്.
അതേസമയം, ഞായറാഴ്ച വ്യവസായ മേഖലയിലെ ഫ്രൂട്‌സ് ആന്‍ഡ് വെജിറ്റബ്ള്‍സ് വെയര്‍ ഹൗസിലും തീപിടിത്തമുണ്ടായതായി റിപോര്‍ട്ടുണ്ട്. സിവില്‍ ഡിഫന്‍സ് ഉടന്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കിയതിനാല്‍ ആളപായമില്ല.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.