പാരീസ് : ഫ്രാന്‍സിലെ കത്തോലിക്കാസഭ ഈ വര്‍ഷം പ്രായപൂര്‍ത്തിയായ 10,384 പേരെക്കൂടി സ്വാഗതം ചെയ്യും. ഈസ്റ്റര്‍ ദിവസമാണ് ഇവരുടെ മാമ്മോദീസ. ഇതോടെ പ്രായപൂര്‍ത്തിയായവര്‍ സഭാംഗങ്ങളാകുന്ന കണക്കില്‍ റെക്കോര്‍ഡ് സംഖ്യയാകും. 20 വര്‍ഷത്തിനുള്ളിലെ ഏറ്റവും ഉയര്‍ന്ന കണക്കാണ് ഇതെന്ന് ഫ്രഞ്ച് ബിഷപ്‌സ് കോണ്‍ഫ്രന്‍സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ജ്ഞാനസ്നാനം സ്വീകരിക്കുവാന്‍ ഒരുങ്ങുന്നവരില്‍ ഏറെയും യുവാക്കളാണെന്നതാണ് ശ്രദ്ധേയമായ വസ്തുത. പ്രധാനമായും വിദ്യാർഥികളും യുവ പ്രൊഫഷണലുകളും അടങ്ങുന്ന 18-25 പ്രായക്കാർ നിലവിൽ മുതിർന്നവരിലെ 42 ശതമാനത്തെ പ്രതിനിധീകരിക്കുന്നു. യുവജനങ്ങളുടെ ഈ ആത്മീയ ഉണർവ് ഫ്രാൻസിലെ സഭയുടെ സുവിശേഷവൽക്കരണ മേഖലയിൽ ഒരു പ്രധാനമാറ്റത്തെ അടയാളപ്പെടുത്തുന്നു.
കൗമാരക്കാർ മാമ്മോദീസ സ്വീകരിക്കുന്നതിലും ശ്രദ്ധേയമായ വർധനവ് ഉണ്ടായിട്ടുണ്ട്. 11 നും 17 നും ഇടയിൽ പ്രായമുള്ള 7400-ലധികം ചെറുപ്പക്കാർ കൂദാശ സ്വീകരിക്കാൻ തയ്യാറെടുക്കുന്നുണ്ട്. ഇത് മുൻ വർഷത്തെ അപേക്ഷിച്ച് 33 ശതമാനം വർധനവിനെ പ്രതിനിധീകരിക്കുന്നു. അവരിൽ ഭൂരിഭാഗവും ക്രിസ്ത്യൻ കുടുംബങ്ങളിൽ നിന്നുള്ളവരാണെങ്കിലും മതപരമായ പാരമ്പര്യമില്ലെന്നോ ക്രിസ്ത്യൻ ഇതര പശ്ചാത്തലങ്ങളിൽ നിന്നുള്ളവരാണെന്നോ റിപ്പോർട്ടുകൾ ഉണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.