'ദി ചോസണ്‍: ലാസ്റ്റ് സപ്പർ' പെസഹ വ്യാഴാഴ്ച തിയറ്ററുകളില്‍; കൊച്ചി, തിരുവനന്തപുരം സ്ഥലങ്ങളിൽ പ്രദർശനം

'ദി ചോസണ്‍: ലാസ്റ്റ് സപ്പർ' പെസഹ വ്യാഴാഴ്ച തിയറ്ററുകളില്‍; കൊച്ചി, തിരുവനന്തപുരം സ്ഥലങ്ങളിൽ പ്രദർശനം

കൊച്ചി: യേശുവിന്റെ മരണത്തിന് തൊട്ടുമുമ്പുള്ള ആഴ്ചയിലെ നിരവധി സുപ്രധാന നിമിഷങ്ങള്‍ ഉള്‍ക്കൊള്ളുന്ന ‘ദി ചോസണ്‍: ലാസ്റ്റ് സപ്പര്‍’ കാണാൻ കേരളത്തിലുള്ളവർക്കും അവസരം. നാളെ പെസഹ വ്യാഴാഴ്ച കൊച്ചി, തിരുവനന്തപുരം നഗരങ്ങളിലെ പി‌വി‌ആര്‍ തിയറ്ററുകളില്‍ ചിത്രം പ്രദർശിപ്പിക്കും.

കൊച്ചി പി‌വി‌ആര്‍ ലുലുവില്‍ ഉച്ചയ്ക്ക് 1.23നും 4.45നുമാണ് ഷോ. കൊച്ചി ഫോറം മാളില്‍ വൈകീട്ട് 04.50നും രാത്രി 07.20നും പ്രദര്‍ശനം ക്രമീകരിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് പി‌വി‌ആര്‍ ലുലു മാളില്‍ വൈകീട്ട് 4.20നാണ് ഏക പ്രദര്‍ശനം. ബെംഗളൂരു, മുംബൈ, ഡല്‍ഹി, ഹൈദരാബാദ് തുടങ്ങീയ ന​ഗരങ്ങളിലും നാളെ ഷോകള്‍ ഒരുക്കിയിട്ടുണ്ട്.

ജറുസലേമിലേക്കുള്ള യേശുവിന്റെ രാജകീയ പ്രവേശനം, ദൈവാലയ ശുദ്ധീകരണം, യൂദാസിന്റെ വഞ്ചന, അന്ത്യ അത്താഴം എന്നിവ ഉള്‍പ്പടെ വികാരനിര്‍ഭരമായ നിരവധി സംഭവങ്ങള്‍ ദി ചോസണ്‍: ലാസ്റ്റ് സപ്പറിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഡാളസ് ജെങ്കിന്‍സ് സംവിധാനം ചെയ്ത ചിത്രത്തിൽ ജോനാഥന്‍ റൂമിയോയാണ് ചിത്രത്തില്‍ യേശുവിനെ അവതരിപ്പിച്ചിരിക്കുന്നത്.

ഓസ്ട്രേലിയയിലും ദി ചോസണ് മികച്ച പ്രതികരണം

വിശുദ്ധ വാരത്തിൽ ദി ചോസൺ കാണാൻ ഓസ്ട്രേലിയയിലും വൻ തിരക്ക്. അതിരൂപത വൊക്കേഷണൽ ഡയറക്ടർ ഫാ. ഡാനിയേൽ റുസ്സോ, സെന്റ് ജെറോംസ് പഞ്ച്ബൗൾ ഇടവക വികാരി ഫാ. ജോസഫ് ഗിഡിയൻ, സെന്റ് മേരീസ് കത്തീഡ്രലിലെ മാസ്റ്റർ ഓഫ് സെറിമണിസ് ഫാ. ബെൻ സാലിബ എന്നിവർ തിയറ്ററിലെത്തി ചിത്രം കണ്ടു.


ഫാ. ഡാനിയേൽ റുസ്സോ, ഫാ. ജോസഫ് ഗിഡിയൻ,  ഫാ. ബെൻ സാലിബ

കൂടുതൽ വായനയ്ക്ക്

യേശുക്രിസ്തു ബോക്‌സ് ഓഫീസിലും താരം: 'ദ ചോസെന്‍' കണ്ടത് ഇരുപത്തിയഞ്ച് കോടി ആളുകള്‍


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.