മനാഗ്വേ: അമേരിക്കയിലേക്ക് അജപാലന ശുശ്രൂഷയ്ക്ക് പോയ രണ്ട് വൈദികരുടെ തിരിച്ചുവരവ് തടഞ്ഞ് നിക്കരാഗ്വയിലെ ഡാനിയേൽ ഒർട്ടേഗയുടെയും റൊസാരിയോ മുറില്ലോയുടെയും സ്വേച്ഛാധിപത്യ ഭരണകൂടം. പൊലീസ് പുരോഹിതന്മാരെ നിരീക്ഷിക്കുകയും അവരുടെ മൊബൈൽ ഫോണുകൾ പരിശോധിക്കുകയും അവരുടെ പ്രവർത്തനങ്ങളെക്കുറിച്ച് ആഴ്ചതോറുമുള്ള റിപ്പോർട്ടുകൾ ആവശ്യപ്പെടുകയും സഞ്ചാര സ്വാതന്ത്ര്യം നിയന്ത്രിക്കുകയും ചെയ്യുന്നതിന്റെ പുതിയ തെളിവാണ് വൈദികരുടെ രാജ്യത്തേക്കുള്ള തിരിച്ചുവരവ് തടഞ്ഞ സംഭവം.
തുടർച്ചയായ മൂന്നാം വർഷവും വിശുദ്ധ വാരത്തിൽ രാജ്യത്തെ തെരുവുകളിൽ ഘോഷയാത്രകൾ നടത്തുന്നത് വിലക്കിയിരിക്കുന്ന നിക്കരാഗ്വയിലെ കത്തോലിക്കാ സഭയ്‌ക്കെതിരായ സ്വേച്ഛാധിപത്യത്തിന്റെ മറ്റൊരു പ്രഹരമാണിത്.
അതേസമയം നിക്കരാഗ്വേയിലെ സഭയ്‌ക്കെതിരെ ഒർട്ടേഗ ഭരണകൂടം ആരംഭിച്ച വിശ്വാസപരമായ പീഡനങ്ങൾക്കിടയിലും വിശുദ്ധവാരത്തിന്റെ ആരംഭം മുതല്‍ രാജ്യത്തെ കത്തോലിക്ക വിശ്വാസികള്‍ ഇടവകകളില്‍ നടക്കുന്ന തിരുക്കര്‍മ്മങ്ങളില്‍ കൂട്ടത്തോടെ പങ്കെടുക്കുന്നുണ്ടെന്ന് നാടുകടത്തപ്പെട്ട നിക്കരാഗ്വൻ പത്രപ്രവർത്തകൻ എസ്പിനോസ പ്രാദേശിക ഉറവിടങ്ങളെ ഉദ്ധരിച്ച് വെളിപ്പെടുത്തി. നിക്കരാഗ്വേയിലെ ക്രൈസ്തവരുടെ വിശ്വാസം ഏറെ പ്രശംസനീയമാണെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.
ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ നിക്കരാഗ്വേയിലെ ജനസംഖ്യയുടെ ബഹു ഭൂരിപക്ഷവും കത്തോലിക്ക വിശ്വാസികളാണ്. ഭരണകൂടത്തിന്റെ ഏകാധിപത്യത്തിനെതിരെ പ്രതിഷേധവുമായി ഇറങ്ങിയ പൗരന്മാരെ പിന്തുണച്ചതാണ് പ്രസിഡന്‍റ് ഡാനിയേൽ ഒർട്ടേഗയെ ചൊടിപ്പിച്ചത്. ഇത് സഭയ്ക്കു മേല്‍ കനത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിലേക്ക് നയിക്കുകയായിരിന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി രാജ്യത്തെ കത്തോലിക്ക സമൂഹം വലിയ വെല്ലുവിളിയാണ് നേരിടുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.