ഒട്ടാവ: പഹല്‍ഗാമിലെ ഭീകരാക്രമണത്തെ അപലപിച്ച് കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍നി. മുപ്പത് മണിക്കൂറിലേറെ നീണ്ട മൗനത്തിന് ശേഷമാണ് പഹല്‍ഗാം ഭീകരാക്രമണത്തിനെതിരെ കാനഡ ഔദ്യോഗികമായി പ്രതികരിച്ചത്.
ജമ്മു കാശ്മീരിലെ ഭീകരാക്രമണം തന്നെ ഞെട്ടിച്ചു. നിരപരാധികളായ സാധാരണക്കാരെയും വിനോദസഞ്ചാരികളും കൊലപ്പെടുത്തുകയും പരിക്കേല്‍പ്പിക്കുകയും ചെയ്തത് അര്‍ത്ഥ ശൂന്യവും ഞെട്ടലുളവാക്കുന്ന പ്രവൃത്തിയാണ്. കാനഡ ഈ ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നു. ഭീകരാക്രമണത്തിന് ഇരകളായവരെയും അവരുടെ കുടുംബാംഗങ്ങളെയും അനുശോചനം അറിയിക്കുന്നുവെന്നും മാര്‍ക്ക് കാര്‍നി സമൂഹമാധ്യമത്തില്‍ കുറിച്ചു.
അഫ്ഗാനിസ്ഥാനിലെ താലിബാന്‍ സര്‍ക്കാര്‍ ഉള്‍പ്പെടെ ഭീകരാക്രമണത്തെ അപലപിച്ച് രംഗത്തെത്തിയപ്പോഴും ജി7 കൂട്ടായ്മയിലെ അംഗം കൂടിയായ കാനഡയുടെ മൗനം പ്രതിഷേധത്തിനിടയാക്കിയിരുന്നു. കനേഡിയന്‍ പ്രതിപക്ഷ നേതാവ് പിയേര്‍ പൊളിയേവ് ഭീകരാക്രമണത്തെ അപലപിച്ച് നാലര മണിക്കൂറിന് ശേഷമാണ് കാനഡ ഔദ്യോഗിക പ്രതികരണം നടത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.