ബ്യൂണസ് അയേഴ്സ്: മാര്‍പാപ്പയാകാന്‍ പോകുന്നുവെന്ന് അറിഞ്ഞിട്ടും, സാധാരണക്കാരില്‍ സാധാരണക്കാരനായി ജീവിക്കാന്‍ ആഗ്രഹിച്ച ആ മനുഷ്യന്‍ എപ്പോഴും തന്റെ ഷൂസ് വാങ്ങിയിരുന്നത് ഒരു ചെറിയ കടയില്‍ നിന്നായിരുന്നു. ഇപ്പോള്‍ ദശലക്ഷക്കണക്കിന് ആളുകളുടെ മനസില്‍ ഇടം നേടിയ ആ പാദരക്ഷകള്‍ അദേഹത്തിന്റെ പഴയ ചെരുപ്പ് കുത്തിക്കാരന് ലോകത്തിന്റെ മുന്നില്‍ വലിയ അഭിമാനമായി മാറിയിരിക്കുകയാണ്.
പരമ്പരാഗതമായി മാര്‍പാപ്പമാര്‍ ധരിക്കാറുള്ള ചുവന്ന ഷൂകളില്‍ നിന്ന് തികച്ചും വ്യത്യസ്തവും ലളിതവുമായ കറുത്ത ഷൂസ് ധരിക്കാന്‍ തീരുമാനിച്ചത്. മാര്‍പാപ്പയുടെ ലാളിത്യ പൂര്‍ണമായ ജീവിതത്തിന്റെ വ്യക്തിഗത ഘടകങ്ങളില്‍ ഒന്ന് മാത്രമാണ്. അത് അദേഹം പോകുന്നിടത്തെല്ലാം സാധാരണ ആളുകളുമായി ബന്ധപ്പെടാന്‍ അദേഹത്തെ സഹായിച്ചു.

പടിഞ്ഞാറന്‍ ബ്യൂണസ് അയേഴ്സിലെ ആദ്യത്തെ ചെരുപ്പുകുത്തിക്കാരായിരുന്നു മുഗ്ലിയ കുടുംബത്തിലെ പുരുഷന്മാര്‍. ഫ്രാന്‍സിസ് മാര്‍പ്പാപ്പ ജനിച്ച് ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം, 1945 ലാണ് അവര്‍ മുഗ്ലിയ ഷൂസ് എന്ന കട തുറന്നത്. യുവാവായ ബെര്‍ഗോഗ്ലിയോ ഷൂസ് വാങ്ങാന്‍ വന്നപ്പോള്‍, ജുവാന്‍ ജോസ് മുഗ്ലിയയുടെ മുത്തച്ഛനാണ് അദേഹത്തിന് ആദ്യത്തെ ജോഡി വിറ്റത്. അന്ന് ബെര്‍ഗോഗ്ലിയോയ്ക്ക് 20 വയസായിരുന്നു. സാന്‍ ജോസ് ഡി ഫ്‌ളോറസിലെ ബസിലിക്കയില്‍ ജെസ്യൂട്ട് പുരോഹിതനായി സേവനമനുഷ്ഠിച്ചിരുന്ന കാലം.
തന്റെ അച്ഛന്‍, മുത്തച്ഛന്‍ എന്നിവര്‍ ഫ്രാന്‍സിസ് പാപ്പ മുമ്പ് ഷൂസ് വാങ്ങാന്‍ കോണിലുള്ള പള്ളിയില്‍ നിന്ന് വന്നതിനെക്കുറിച്ചുള്ള കഥകള്‍ തന്നോട് പറഞ്ഞിട്ടുണ്ട്. 52 കാരനായ മുഗ്ലിയ വ്യാഴാഴ്ച അസോസിയേറ്റഡ് പ്രസിനോട് പറഞ്ഞു. അദേഹം ധരിച്ചിരുന്ന ഷൂസ് വളരെ ലളിതമായിരുന്നു. ഇന്ന് വെയിറ്റര്‍മാര്‍ ധരിക്കുന്ന തരത്തിലുള്ള ഷൂസ് ആയിരുന്നു അത്. കൈകൊണ്ട് നിര്‍മ്മിച്ച ലെയ്സ്-അപ്പ് ലോഫറുകളുടെ ഒരു ജോഡി ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് മുഗ്ലിയ പറഞ്ഞു, ഇവ വര്‍ഷങ്ങളോളം നിലനില്‍ക്കും.

പിതാവിന്റെ മരണ ശേഷം മുഗ്ലിയ ചുമതലയേറ്റപ്പോള്‍ ആ കടയില്‍ ചെറിയ ചില പരിഷ്‌കാരങ്ങളൊക്കെ നടത്തിയിരുന്നു. സ്ഥലത്ത് എല്‍വിസ് പ്രെസ്ലിയുടെ ഒരു പോസ്റ്റര്‍, ഒരു ഹാര്‍ലി ഡേവിഡ്സണ്‍ മോട്ടോര്‍ ബൈക്ക്, ഒരു വിനൈല്‍ ടേണ്‍ടേബിള്‍ എന്നിവകൂടി അദേഹം ആ ചെറിയ കടയിലേയ്ക്ക് കൂട്ടിച്ചേര്‍ത്തിരുന്നു.
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിടവാങ്ങല്‍ ഒരു വ്യക്തിയുടെ മാത്രമല്ല. ഒരു യുഗത്തിന്റെ കൂടി അവസാനമാണ്. അദേഹത്തിന്റെ പാരമ്പര്യം, സാധാരണ മനുഷ്യരോടുള്ള അടുപ്പം, ലോക സമാധാനത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ എന്നിവ ചരിത്രത്തില്‍ എന്നും നിലനില്‍ക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.