ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തില്‍ തുര്‍ക്കിയുടെ സൈനിക വിമാനങ്ങള്‍ ആയുധങ്ങളുമായി പാകിസ്ഥാനില്‍ എത്തിയതായി റിപ്പോര്‍ട്ട്.
തുര്‍ക്കി വ്യോമ സേനയുടെ ആറ് ഹെര്‍ക്കുലീസ് 7 സി 130 ചരക്ക് വിമാനങ്ങളാണ് പടക്കോപ്പുകള്‍, ആയുധങ്ങള്‍, ഡ്രോണുകള്‍, ഇലക്ട്രോണിക് വാര്‍ ഫെയര്‍ സംവിധാനങ്ങള്‍, ടാങ്ക് വേധ മിസൈലുകള്‍ തുടങ്ങിയ യുദ്ധോപകരണങ്ങളുമായി കറാച്ചിയിലെത്തിയത്.
പാക് സൈന്യത്തിന്റെ പടക്കോപ്പുകളും മറ്റും കൈകാര്യം ചെയ്യുന്ന രഹസ്യ കേന്ദ്രങ്ങള്‍ കറാച്ചിയിലാണ്. നേരത്തേ തന്നെ പ്രതിരോധ സഹകരണമുള്ള തുര്‍ക്കിയുടെ ബെയ്റാക്തര്‍ ഡ്രോണുകള്‍ പാകിസ്ഥാന്‍ സൈന്യം കാര്യമായി ഉപയോഗിക്കുന്നുണ്ട്. ബെയ്റാക്തറിന് പുറമെ തുര്‍ക്കിയുടെ പുതിയ ലോയിറ്ററിങ് അമ്യുണിഷനുകളും പാകിസ്ഥാന്‍ വാങ്ങിയെന്നാണ് വിവരം.
തുര്‍ക്കിക്ക് പുറമേ പാകിസ്ഥാന്റെ മറ്റൊരു സഹായിയായ ചൈന പി.എല്‍ 15 ദീര്‍ഘദൂര മിസൈലുകള്‍ എത്തിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യയുമായി യുദ്ധത്തിന് പാകിസ്ഥാന്‍ തയ്യാറെടുക്കുകയാണ് എന്ന സംശയം ബലപ്പെടുത്തുന്ന നീക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.