പാലക്കാട് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി: ഷാഫിയ്‌ക്കെതിരെ മുന്‍ ഡിസിസി പ്രസിഡന്റ് സിപിഎം പിന്തുണയില്‍ മത്സരിച്ചേക്കും

പാലക്കാട് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി: ഷാഫിയ്‌ക്കെതിരെ മുന്‍ ഡിസിസി പ്രസിഡന്റ് സിപിഎം പിന്തുണയില്‍ മത്സരിച്ചേക്കും

പാലക്കാട്: സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലി പാലക്കാട് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അവഗണനയില്‍ പ്രതിഷേധിച്ച് മുന്‍ ഡിസിസി പ്രസിഡന്റ് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരെ ഇടത് പിന്തുണയോടെ മല്‍സരിക്കാനൊരുങ്ങുന്നു. പാലക്കാട് മുന്‍ ഡിസിസി പ്രസിഡന്റ് എ.വി ഗോപിനാഥാണ് പാലക്കാട് മണ്ഡലത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് കൂടിയായ ഷാഫി പറമ്പിലിനെതിരെ മല്‍സരിക്കാനൊരുങ്ങുന്നത്.

കഴിഞ്ഞ അഞ്ചു കൊല്ലമായി തന്നെ ഒരു കോണ്‍ഗ്രസുകാരനും വിളിച്ചില്ല. തന്നെ ഉപേക്ഷിച്ചവരെ തനിക്കും ഉപേക്ഷിക്കേണ്ടി വരും. മരിക്കുന്നതു വരെ കോണ്‍ഗ്രസ് ആയിരിക്കുമെന്ന് പ്രചവിക്കാനാവില്ല. കോണ്‍ഗ്രസില്‍ ആരോടും കടപ്പാടില്ലെന്നും എ.വി ഗോപിനാഥ് പറഞ്ഞു.

അതേസമയം ഷാഫിക്കെതിരെ മുന്‍ ഡിസിസി പ്രസിഡന്റ് എ.വി ഗോപിനാഥിനെ പിന്തുണയ്ക്കുന്ന കാര്യത്തില്‍ സിപിഎം ഇന്ന് തീരുമാനമെടുത്തേക്കും. ഇക്കാര്യം ഇന്നു ചേരുന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗം ചര്‍ച്ച ചെയ്യും. ജില്ലാ സെക്രട്ടേറിയറ്റിന്റെ അംഗീകാരം ലഭിച്ചാല്‍ എ വി ഗോപിനാഥ് സിപിഎം പിന്തുണയോടെ ഷാഫിക്കെതിരെ മല്‍സരിച്ചേക്കും.

എന്നാല്‍ എ.വി ഗോപിനാഥുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്ന് സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി സി.കെ രാജേന്ദ്രന്‍ പറഞ്ഞു. കോണ്‍ഗ്രസിനെതിരെ മത്സരിക്കണമോയെന്ന് തീരുമാനിക്കേണ്ടത് ഗോപിനാഥിന്റെ വ്യക്തിപരമായ കാര്യമെന്നും അദ്ദേഹം പ്രതികരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.