നഷ്ടപ്പെട്ടത് ലക്ഷങ്ങള്‍ വിലമതിക്കുന്ന വജ്രം; മണിക്കൂറുകള്‍ക്കുളളില്‍ കണ്ടെത്തി ദുബായ് പോലീസ്

നഷ്ടപ്പെട്ടത്  ലക്ഷങ്ങള്‍ വിലമതിക്കുന്ന വജ്രം; മണിക്കൂറുകള്‍ക്കുളളില്‍ കണ്ടെത്തി ദുബായ് പോലീസ്

ദുബായ്: ഹോട്ടലില്‍ വച്ച് നഷ്ടപ്പെട്ട ലക്ഷങ്ങള്‍ വിലമതിക്കുന്ന വജ്രം മണിക്കൂറുകള്‍ക്കുളളില്‍ കണ്ടെത്തി നല്‍കി മികവ് തെളിയിച്ച് ദുബായ് പോലീസ്.

ഹോട്ടലില്‍ വച്ച് വജ്രം നഷ്ടപ്പെട്ട സ്വദേശി വനിത പോലീസില്‍ പരാതി നല്‍കി. പോലീസെത്തി ഹോട്ടലില്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. അതിനിടെ പാർക്കില്‍ വച്ചാണോ ഹോട്ടലില്‍ വച്ചാണോ വജ്രം നഷ്ടപ്പെട്ടതെന്ന് കൃത്യമായി പറയാന്‍ സ്വദേശി വനിതയ്ക്കും സാധിച്ചില്ല.

ഒടുവിൽ ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ നിലത്ത് നിന്നും എന്തോ പെറുക്കിയെടുത്ത് ഒരാള്‍ നടന്ന് നീങ്ങുന്നത് ശ്രദ്ധയില്‍ പെട്ടു. തുട‍ർന്ന് നടത്തിയ അന്വേഷണത്തില്‍ യൂറോപ്യന്‍ സ്വദേശിയാണ് ഇയാളെന്നും വ്യക്തമായി. അന്വേഷണ സംഘം ഇയാളെ ചോദ്യം ചെയ്തുവെങ്കിലും ആദ്യം വജ്രം കിട്ടിയതായി സമ്മതിച്ചില്ല.

എന്നാല്‍ മുറി പരിശോധിച്ചപ്പോള്‍ ഇയാളുടെ ബാഗില്‍ നിന്ന് വജ്രം കണ്ടെടുത്തു. നിലത്ത് വീണുകിടന്ന് കിട്ടിയതാണെന്നും ഉടമയാരാണെന്ന് അറിയാത്തതുകൊണ്ട് എടുത്തതാണെന്നും പിന്നീട് ഇയാള്‍ സമ്മതിച്ചു. വിലപിടിപ്പുളള സാധനങ്ങള്‍ കളഞ്ഞു കിട്ടിയാല്‍ പോലീസില്‍ ഏല്‍പിക്കണമെന്നും ഇല്ലെങ്കില്‍ നിയമ നടപടികള്‍ നേരിടേണ്ടിവരുമെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.