പാകിസ്ഥാനിലെ എഫ്.എം സ്റ്റേഷനുകളില്‍ ഇന്ത്യന്‍ ഗാനങ്ങള്‍ വിലക്കി; പാക് അധീന കശ്മീരിലെ മദ്രസകള്‍ അടച്ചു

പാകിസ്ഥാനിലെ എഫ്.എം സ്റ്റേഷനുകളില്‍ ഇന്ത്യന്‍ ഗാനങ്ങള്‍ വിലക്കി; പാക് അധീന കശ്മീരിലെ മദ്രസകള്‍ അടച്ചു

ഇസ്ലാമാബാദ്: പാക് അധീന കാശ്മീരിലെ മദ്രസകള്‍ പാകിസ്ഥാന്‍ അടച്ചു. പത്ത് ദിവസത്തേക്കാണ് മദ്രസകള്‍ അടച്ചിടുന്നത്. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ തിരിച്ചടിക്കുമെന്ന ഭയത്താലാണ് മദ്രസകള്‍ അടച്ചതെന്നാണ് വിവരം.

കൂടാതെ രാജ്യത്തെ എല്ലാ എഫ്.എം സ്റ്റേഷനുകളും ഇന്ത്യന്‍ ഗാനങ്ങള്‍ക്ക് പാകിസ്ഥാന്‍ നിരോധനവും ഏര്‍പ്പെടുത്തി. ഇത് കര്‍ശനമായി പാലിക്കണമെന്നും ഇല്ലെങ്കില്‍ കടുത്ത നടപടികള്‍ നേരിടേണ്ടിവരുമെന്നും പാക് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷന്റെ ഉത്തരവില്‍ പറയുന്നു.

അതിനിടെ  ഇന്ത്യ-പാകിസ്ഥാന്‍ വിഷയത്തില്‍ അമേരിക്ക ഇടപെടണമെന്ന് യു.എസിലെ പാക് അംബാസിഡര്‍ റിസ്വാന്‍ സയീദ് ഷെയ്ഖ് ആവശ്യപ്പെട്ടു. പ്രശ്‌ന പരിഹാരത്തിനായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നിട്ടിറങ്ങണമെന്നും അദേഹം അഭ്യര്‍ഥിച്ചു.

അതേസമയം ഇന്ത്യയില്‍ നിന്ന് മടങ്ങിയെത്തുന്ന സ്വന്തം പൗരന്മാരെ രാജ്യത്തേക്ക് പ്രവേശിപ്പിക്കാതെ വാഗാ അതിര്‍ത്തിയില്‍ തടയുകയാണ് പാക് സൈന്യം. പാക് പൗരന്മാര്‍ക്ക് രാജ്യം വിടാനുള്ള സമയപരിധി ഇന്ത്യ നീട്ടി നല്‍കിയെങ്കിലും പാകിസ്ഥാന്‍ വാഗാ അതിര്‍ത്തി അടച്ചതോടെ ഒട്ടറെപേര്‍ കുടുങ്ങികിടക്കുകയാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.




1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.