നൈജീരിയയിൽ തീവ്രവാദികൾ തട്ടിക്കൊണ്ടു പോയ പെൺകുട്ടികൾ തിരികെയെത്തി

നൈജീരിയയിൽ തീവ്രവാദികൾ തട്ടിക്കൊണ്ടു പോയ പെൺകുട്ടികൾ തിരികെയെത്തി

അബൂജ: നൈജീരിയയിലെ വടക്കുപടിഞ്ഞാറൻ സാംഫാര സ്റ്റേറ്റിലെ സർക്കാർ സ്‌കൂളിൽ നിന്ന് വെള്ളിയാഴ്ച തട്ടികൊണ്ടുപോയ പെൺകുട്ടികളെ രക്ഷപെടുത്തിയതായി സർക്കാർ ഏജൻസികൾ അറിയിച്ചു. ഈ ഓപ്പറേഷനിൽ മാനസാന്തരം വന്ന മുൻ കൊള്ളക്കാർ സർക്കാരിന്റെ സുരക്ഷാ ഏജൻസികളെ സഹായിച്ചിട്ടുണ്ടെന്ന് സാംഫറ സംസ്ഥാന ഗവർണർ ബെല്ലോ മാതവാലെ പറഞ്ഞു.

തിങ്കളാഴ്ച വൈകീട്ട് നാലോടെ പെൺകുട്ടികളെ മോചിപ്പിക്കാനുള്ള കരാറിലെത്തുകയായിരുന്നു . ചൊവ്വാഴ്ച പെൺകുട്ടികൾക്ക് സ്വാതന്ത്ര്യം ലഭിച്ചു. പെൺകുട്ടികളെ സ്വീകരിച്ച ഗവർണർ മോചനദ്രവ്യം നൽകാതെയാണ് അവർ സ്വതന്ത്രരാക്കപ്പെട്ടത് വ്യക്തമാക്കി.

മടങ്ങിയെത്തിയ 279 പേരും വൈദ്യപരിശോധനയ്ക്കു വിധേയരാകുകയും, ആരോഗ്യം വീണ്ടെടുക്കുന്നതിനായി അവർക്കു സമീകൃതാഹാരം നൽകുകയും ചെയ്യുന്നു. കുട്ടികളെ സ്കൂളിൽ വിടുന്നതിൽ നിന്നും തടയരുത് എന്ന് അധികൃതർ മാതാപിതാക്കളോട് അഭ്യർത്ഥിച്ചു. എല്ലാ സ്കൂളുകളിലും അധിക സുരക്ഷ ഉറപ്പാക്കുമെന്നും അവർ ഉറപ്പു നൽകി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.