വത്തിക്കാന്‍ സിറ്റി: മാർപാപ്പയെ തിരഞ്ഞെടുക്കുന്നതിനുള്ള കോൺക്ലേവിന് മുന്നോടിയായി സിസ്റ്റൈൻ ചാപ്പലിന് മുകളിൽ പുകക്കുഴല്‍ സ്ഥാപിച്ചു. മെയ് ഏഴിന് കോണ്‍ക്ലേവ് ആരംഭിച്ചതിന് ശേഷം എല്ലാ കണ്ണുകളുടെയും ശ്രദ്ധാകേന്ദ്രമാകുന്ന ഫല സൂചന നല്‍കുന്ന പുകക്കുഴലാണിത്.
സിസ്റ്റൈൻ ചാപ്പലിൽ നടക്കുന്ന ഓരോ രണ്ട് റൗണ്ട് വോട്ടെടുപ്പിന് ശേഷവു പുറം ലോകത്തെ ഫലം അറിയിക്കുന്നതിനായി കർദിനാൾമാരുടെ ബാലറ്റുകൾ പ്രത്യേക ചൂളയിൽ കത്തിക്കും.
കറുത്ത പുകയാണ് വരുന്നതെങ്കില്‍ ഇതുവരെ പാപ്പയെ തെരഞ്ഞെടുത്തിട്ടില്ലായെന്നും വെളുത്ത പുകയാണ് വരുന്നതെങ്കില്‍ പുതിയ പാപ്പയെ തിരഞ്ഞെടുത്തുവെന്നും പ്രതീകാന്മകമായി അറിയിക്കുന്ന സംവിധാനമാണ് ഇത്.
ഓരോ കോണ്‍ക്ലേവും അതീവ രഹസ്യാത്മകമായി നടക്കുന്നതിനാല്‍ മാര്‍പാപ്പ തെരഞ്ഞെടുപ്പിന്റെ ഫലം പുറംലോകം ആദ്യം അറിയുക പുകകുഴലില്‍ നിന്നായിരിക്കും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.