മെല്‍ബണ്‍: ഓസ്ട്രേലിയന്‍ പാര്‍ലമെന്റിലേയ്ക്ക് ഇന്ന് നടന്ന വോട്ടെടുപ്പില്‍ ലേബര്‍ പാര്‍ട്ടിക്ക് മുന്നേറ്റം. ഭരണ കക്ഷിയായ ലേബര്‍ പാര്‍ട്ടി വീണ്ടും അധികാരത്തിലെത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇതോടെ ആന്റണി ആല്‍ബനീസ് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രിയായി വീണ്ടും ചുമതലയേല്‍ക്കും. ജനപ്രതിനിധി സഭയിലെ 150 സീറ്റുകളിലേക്കും സെനറ്റിലെ 76 ല്‍ 40 സീറ്റുകളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടന്നത്.
പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് നയിക്കുന്ന ലേബര്‍ പാര്‍ട്ടിയും പ്രതിപക്ഷ നേതാവ് പീറ്റര്‍ ഡട്ടണിന്റെ നേതൃത്വത്തിലെ ലിബറല്‍-നാഷണല്‍ സഖ്യവും തമ്മില്‍ നടന്ന ശക്തമായ മത്സരത്തില്‍ പ്രതിപക്ഷ നേതാവ് പീറ്റര്‍ ഡട്ടണ്‍ ഉള്‍പ്പെടെ പരാജയപ്പെട്ടു. ലേബര്‍ സ്ഥാനാര്‍ത്ഥി അലി ഫ്രാന്‍സ് ആയിരുന്നു പ്രതിപക്ഷ നേതാവിന്റെ എതിരാളി. ലിബറല്‍-നാഷണല്‍ സഖ്യം തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
76 സീറ്റാണ് സര്‍ക്കാര്‍ രൂപീകരണത്തിന് ജനപ്രതിനിധി സഭയില്‍ വേണ്ട ഭൂരിപക്ഷം. ലേബര്‍ പാര്‍ട്ടി ഇതിനോടകം 65 സീറ്റുകളില്‍ മുന്‍കൈ നേടിയിട്ടുണ്ട്. ലിബറല്‍ നാഷണല്‍ പാര്‍ട്ടി പത്തും നാഷണല്‍ പാര്‍ട്ടി എട്ടും സീറ്റുകള്‍ നേടി. അഞ്ച് സീറ്റുകളില്‍ സ്വതന്ത്ര സ്ഥാനാര്‍ഥികളും നാല് സീറ്റുകളില്‍ ലിബറല്‍ പാര്‍ട്ടിയും ഒരെണ്ണത്തില്‍ കാട്ടര്‍ പാര്‍ട്ടിയുമാണ് വിജയം നേടിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.