പെട്രോൾ - ഡീസൽ കാറുകൾ വിസ്മൃതിയിലേക്കോ ? വോൾവോയും ഫോസിൽ ഇന്ധന എൻജിനുകൾ നിറുത്തലാക്കുന്നു

പെട്രോൾ - ഡീസൽ കാറുകൾ വിസ്മൃതിയിലേക്കോ ?  വോൾവോയും ഫോസിൽ ഇന്ധന എൻജിനുകൾ നിറുത്തലാക്കുന്നു

ലണ്ടൻ: 2030 ഓടെ വോൾവോയുടെ മുഴുവൻ കാറുകളും പൂർണമായും വൈദ്യുതീകരിക്കുമെന്ന് ചൈനീസ് ഉടമസ്ഥതയിലുള്ള കമ്പനി ചൊവ്വാഴ്ച അറിയിച്ചു. ഈ ദശകത്തിന്റെ അവസാനത്തോടെ ഫോസിൽ ഇന്ധന എഞ്ചിനുകൾ നിർത്തലാക്കുന്ന കാർ നിർമ്മാതാക്കളുടെ എണ്ണം വർദ്ധിച്ചു വരുകയാണ്.

“പെട്രോൾ എഞ്ചിനുകൾ വാങ്ങുവാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കളില്ലെന്ന് എനിക്ക് പൂർണ ബോധ്യമുണ്ട്,” വോൾവോ ചീഫ് എക്സിക്യൂട്ടീവ് ഹൊകാൻ സാമുവൽസൺ മാധ്യമപ്രവർത്തകരോട് പറഞ്ഞു. “ ഇലക്ട്രിക് കാർ ഉപഭോക്താക്കളെ കൂടുതൽ ആകർഷിക്കുന്നുവെന്ന് ഞങ്ങൾക്ക് ബോധ്യമുണ്ട്.”

ആഗോള വിൽപ്പനയുടെ 50% 2025 ഓടെ പൂർണമായും ഇലക്ട്രിക് കാറുകളും മറ്റ് പകുതി ഹൈബ്രിഡ് മോഡലുകളും ആയിരിക്കുമെന്ന് സ്വീഡിഷ് കാർ നിർമ്മാതാവ് പറഞ്ഞു. ഹാങ്‌ഷോ ആസ്ഥാനമായുള്ള സെജിയാങ് ഗീലി ഹോൾഡിംഗ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള വോൾവോ അടുത്ത കുറച്ച് വർഷത്തിനുള്ളിൽ പുതിയ ഫാമിലി- ഇലക്ട്രിക് കാറുകൾ അവതരിപ്പിക്കും,ഇതിന്റെ വില്പന ഓൺലൈനിൽ മാത്രം ആയിരിക്കും. വോൾവോ അതിന്റെ രണ്ടാമത്തെ ഓൾ-ഇലക്ട്രിക് മോഡലായ സി 40 ചൊവ്വാഴ്ച പുറത്തിറക്കും.ഇലക്ട്രിക് കാർ നിർമാതാക്കളായ ടെസ്‌ല യുടെ പോലെ വോൾവോയുടെ പുതിയ ഇലക്ട്രിക് മോഡലുകളിലും വയർലെസ് അപ്‌ഗ്രേഡുകളും പരിഹാരങ്ങളും ഉൾപ്പെടുത്തുമെന്ന് സാമുവൽസൺ പറഞ്ഞു.

യൂറോപ്പും ചൈനയും സീറോ CO2 എമിഷൻ ലക്ഷ്യമിടുന്നതിനൊപ്പം ഫോസിൽ ഇന്ധന വാഹനങ്ങൾക്ക് ചില രാജ്യങ്ങള്‍ നിരോധനം ഏർപ്പെടുത്തുന്നതിനാലും കാർ നിർമ്മാതാക്കൾ സീറോ-എമിഷൻ മോഡലുകളിലേക്ക് മാറാൻ ശ്രമിക്കുകയാണ്. 2030 ഓടെ യൂറോപ്പിലെ തങ്ങളുടെ കാറുകൾ പൂർണമായും ഇലട്രിക് ആകുമെന്ന് ഫോർഡ് മോട്ടോർ കമ്പനി അറിയിച്ചപ്പോൾ ടാറ്റാ മോട്ടോഴ്‌സിന്റെ ജാഗ്വാർ ലാൻഡ് റോവർ 2025 ഓടെ  ബ്രാൻഡ് പൂർണമായും ഇലട്രിക് ആകുമെന്നും 2030 ൽ അതിന്റെ എല്ലാ ശ്രേണികളിലും ഇലക്ട്രിക് മോഡലുകൾ പുറത്തിറക്കുമെന്നും വ്യക്തമാക്കി. കഴിഞ്ഞ നവംബറിൽ, ജർമ്മനിയുടെ ഫോക്‌സ്‌വാഗന്റെ ഉടമസ്ഥതയിലുള്ള ആഡംബര കാർ നിർമാതാക്കളായ ബെന്റ്ലി, 2030 ഓടെ അതിന്റെ എല്ലാ മോഡലുകളും എല്ലാം ഇലട്രിക് ആകുമെന്ന് പ്രസ്താവിച്ചിരുന്നു.

കാർ നിർമ്മാതാക്കൾക്ക് വൈദ്യുതീകരണം ചെലവേറിയതാണ്, ഇലക്ട്രിക് വാഹനങ്ങൾക്ക് ചലിക്കുന്ന ഭാഗങ്ങൾ കുറവായതിനാൽ വാഹന നിർമ്മാണമേഖലയിൽ തൊഴിൽ കുറയുമെന്ന് പ്രതീക്ഷിക്കുന്നു. ഓട്ടോമൊബൈൽ വൈദ്യുതീകരണം എഞ്ചിൻ പ്ലാന്റുകളെയും ഓയിൽ ഫിൽട്ടറുകൾ മുതൽ ഇന്ധന ഇഞ്ചക്ടറുകൾ, സ്പാർക്ക് പ്ലഗുകൾ വരെ നൽകുന്ന ഓട്ടോ വിതരണക്കാരെയും ബാധിക്കുമെന്ന് വോൾവോ സിഇഒ സാമുവൽസൺ പറഞ്ഞു.

കോവിഡ് മൂലം ആഗോള ചിപ്പ് വിപണിയിൽ നേരിടുന്ന ക്ഷാമം പല വാഹന നിർമ്മാണ കമ്പനികളെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട് , എങ്കിലും 2025 മുതൽ ഇലട്രിക് വാഹനങ്ങളുടെ കാലമായിരിക്കും എന്ന് കരുതുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.