മെൽബൺ: ഓസ്ട്രേലിയയിൽ ലേബര്‍ പാര്‍ട്ടിക്ക് മികച്ച നേട്ടം. 78 ശതമാനം വോട്ട് എണ്ണിക്കഴിഞ്ഞപ്പോള്‍ പ്രതിനിധി സഭയില്‍ ലേബര്‍ പാര്‍ട്ടി 85 സീറ്റുകളില്‍ മേല്‍ക്കൈ നേടി. പീറ്റര്‍ ഡട്ടണ്‍ നയിക്കുന്ന യാഥാസ്ഥിതിക പ്രതിപക്ഷ സഖ്യം പരാജയം സമ്മതിച്ചു. അവര്‍ക്ക് 39 സീറ്റുകള്‍ മാത്രമാണ് നേടാനായത്. പരാജയത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി പാര്‍ട്ടി നേതാവ് പീറ്റര്‍ ഡട്ടണ്‍ പറഞ്ഞു. ചരിത്രപരമായ വിജയത്തില്‍ ആല്‍ബനീസിനെ അദേഹം അഭിനന്ദിച്ചു.
പ്രതിപക്ഷം തകർന്നടിഞ്ഞു എന്ന് മാത്രമല്ല നിലവിലെ പ്രതിപക്ഷ നേതാവും പ്രധാനമന്ത്രി സ്ഥാനാർത്ഥിയുമായ പീറ്റർ ഡട്ടൺ സ്വന്തം മണ്ഡലത്തിൽ പോലും പരാജയപ്പെടുകയും ചെയ്തു. പീറ്റർ ഡട്ടന്റെ പരാജയത്തിന് ശേഷം ലിബറലുകൾ പുതിയ നേതാവിനെ കണ്ടെത്താനുള്ള തയ്യാറെടുപ്പിലാണ്.
കക്ഷി നില
പത്ത് സീറ്റില്‍ സ്വതന്ത്രരാണ് മുന്നില്‍. ഒമ്പതുവര്‍ഷം തുടര്‍ച്ചയായ വലതുപക്ഷ ഭരണത്തിന് ശേഷം 2022ലാണ് മധ്യ ഇടതുപക്ഷ കക്ഷിയായ ലേബര്‍ പാര്‍ട്ടി വിജയിച്ചത്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ഊഷ്മളമായ സംഭാഷണം നടത്തി ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ്. തിരഞ്ഞെടുപ്പിലെ മികച്ച വിജയത്തിന് പിന്നാലെ ആൽബനീസ് കാൻബറയിലേക്ക് മടങ്ങി.
ഓസ്‌ട്രേലിയന്‍ മൂല്യങ്ങള്‍ക്കായാണ് ഇത്തവണ ജനങ്ങള്‍ വോട്ട് ചെയ്തതെന്ന് ആന്റണി ആല്‍ബനീസ് പറഞ്ഞു. എല്ലാവര്‍ക്കും നീതി, എല്ലാവര്‍ക്കും അവസരം എന്ന മുദ്രാവാക്യത്തെ ജനങ്ങള്‍ ഏറ്റെടുത്തെന്നും അദേഹം പറഞ്ഞു. പ്രതിനിധി സഭയിലെ 150 സീറ്റിലേക്കും സെനറ്റിലെ 76ല്‍ 40 സീറ്റിലേക്കുമാണ് തിരഞ്ഞെടുപ്പ് നടന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.