'തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം, ഇന്ത്യയും പാകിസ്ഥാനും സംയമനം പാലിക്കണം': ഉക്രെയ്ൻ

'തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കണം, ഇന്ത്യയും പാകിസ്ഥാനും സംയമനം പാലിക്കണം': ഉക്രെയ്ൻ

കീവ്: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷങ്ങൾ വർധിച്ച് വരുന്ന സാഹചര്യത്തിൽ ഇരു ​​രാജ്യങ്ങളും സംയമനം പാലിക്കണമെന്ന് ഉക്രെയ്ൻ വിദേശകാര്യ മന്ത്രാലയം. നയതന്ത്ര ചർച്ചകൾ തുടരാൻ ഉക്രെയ്ൻ അഭ്യർത്ഥിക്കുന്നതായും മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച പ്രസ്താവനയിൽ പറയുന്നു. ദക്ഷിണേഷ്യൻ മേഖലയിലെ സുരക്ഷാ സ്ഥിതി കൂടുതൽ വഷളാക്കുന്ന നടപടികൾ ഒഴിവാക്കുകയും തർക്കങ്ങൾ സമാധാനപരമായി പരിഹരിക്കുന്നതിന് പ്രവർത്തിക്കുകയും ചെയ്യേണ്ടത് പ്രധാനമാണെന്നും പ്രസ്താവനയിലുണ്ട്.

അതേ സമയം സംഘർഷം അവസാനിപ്പിക്കാൻ എന്ത് സഹായവും ചെയ്യാമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചിരുന്നു. എന്തെങ്കിലും സഹായം ചെയ്യാൻ സാധിക്കുമെങ്കിൽ താൻ അവിടെ ഉണ്ടാകുമെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും ട്രംപ് പറഞ്ഞു.

"ഇത് വളരെ ഭയാനകമാണ്. എനിക്ക് ഇരു രാജ്യങ്ങളെയും നന്നായി അറിയാം. ഇരുവരുമായും നല്ല ബന്ധമാണ്. സംഘർഷം അവസാനിക്കുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നു. എനിക്ക് എന്തെങ്കിലും സഹായം ചെയ്യാൻ കഴിയുമെങ്കിൽ ഞാൻ അവിടെ ഉണ്ടാകും," ട്രംപ് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.