കുറവിലങ്ങാട്: നിധീരിക്കല്‍ മാണിക്കത്തനാരുടെ ജന്മദിനമായ മെയ് 27 ന് നസ്രാണി സമുദായ ഐക്യ യോഗം ചേരുന്നു. കോഴയില്‍ മാണി കത്തനാരുടെ ജന്മഗൃഹത്തില്‍ വൈകുന്നേരം മൂന്നിന് ചേരുന്ന യോഗത്തില്‍ ഏഴ് നസ്രാണി സഭകളില്‍ നിന്നുമുള്ള മെത്രാന്മാരും വൈദികരും അല്‍മായ വിശ്വാസികളും പങ്കെടുക്കും.
യോഗത്തില്‍ സീറോ മലബാര്‍ സഭയുടെ എക്യുമെനിക്കല്‍ കമ്മീഷന്‍ ചെയര്‍മാനും പാലാ രൂപത അധ്യക്ഷനുമായ മാര്‍ ജോസഫ് കല്ലറങ്ങാട്ട് അധ്യക്ഷത വഹിക്കും. കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം നിര്‍വഹിക്കുന്ന യോഗത്തില്‍ സമുദായ ഉന്നമനത്തിനായി മഹാ ത്യാഗം അനുഷ്ഠിച്ചിട്ടുള്ള വിശിഷ്ട വ്യക്തികളെ മന്ത്രി റോഷി അഗസ്റ്റിന്‍ ആദരിക്കും.
നസ്രാണി ജാതൈയിക്യ സംഘം എന്ന പത്തൊമ്പതാം നൂറ്റാണ്ടിന്റെ സമാപനത്തില്‍ ഉണ്ടായിരുന്ന മഹത്തായ പ്രസ്ഥാനവും ആശയവും പുലിക്കോട്ടില്‍ മാര്‍ ദിവന്നാസിയോസ് മെത്രാപ്പോലീത്തയുടെയും നിധീരിക്കല്‍ മാണിക്കത്തനാരുടെയും സംയുക്ത നേതൃത്വത്തില്‍ ഉള്ളതായിരുന്നു. ഈ മഹത്തായ ആശയത്തിന് ഇന്നും പ്രസക്തിയുണ്ട്. മാര്‍ത്തോമാ നസ്രാണികള്‍ ഒന്നിച്ചുനില്‍ക്കുക എന്ന അടിസ്ഥാന ദര്‍ശനത്തിലൂന്നിയാണ് ഈ കൂട്ടായ്മ ചേരുന്നത്.
ക്ഷണിച്ചിട്ടുള്ള പിതാക്കന്മാര്‍:
സിറില്‍ മാര്‍ ബസേലിയോസ് മെത്രാപ്പോലീത്ത (മലബാര്‍ സ്വതന്ത്ര സുറിയാനി സഭയുടെ തലവന്‍)
ജോസഫ് മാര്‍ ബര്‍ന്നബാസ് മെത്രാപ്പോലീത്ത (മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയുടെ സഫ്രഗന്‍ മെത്രാപ്പോലീത്തായും റാന്നി ഭദ്രാസന അധ്യക്ഷനും)
ആര്‍ച്ച് ബിഷപ് തോമസ് മാര്‍ കൂറിലോസ് (സീറോ-മലങ്കര കത്തോലിക്കാ സഭയുടെ തിരുവല്ല അതിരൂപത അധ്യക്ഷന്‍)
തോമസ് മാര്‍ തിമോത്തിയോസ് മെത്രാപ്പോലീത്ത (മലങ്കര യാക്കോബായ സുറിയാനി സഭയുടെ സൂനഹദോസ് സെക്രട്ടറിയും കോട്ടയം ഭദ്രാസന അധ്യക്ഷനും)
യൂഹാനോന്‍ മാര്‍ ദിയസ്‌കോറോസ് മെത്രാപ്പോലീത്ത (മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ കോട്ടയം ഭദ്രാസന അധ്യക്ഷന്‍ )
ഔഗേന്‍ മാര്‍ കുര്യാക്കോസ് മെത്രാപ്പോലീത്ത ( കല്‍ദായ അസീറിയന്‍ സഭയുടെ അധ്യക്ഷന്‍)
പ്രൊഫ. ഡോ. സിറിയക് തോമസ്, അഡ്വ. കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപി, അഡ്വ. മോന്‍സ് ജോസഫ് എംഎല്‍എ, ഫാ. ജോസഫ് മലേപ്പറമ്പില്‍ ( വികാരി ജനറല്‍, പാലാ രൂപത എന്നിവര്‍ ആശംസകള്‍ നേരും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.