ഗർഭഛിദ്രം പ്രോത്സാഹിപ്പിക്കുന്ന ഗ്രീൻസ് പാർട്ടി ബില്ല് നിരോധിക്കണം; സിഡ്നി പാർലമെന്റിന് മുന്നിൽ അണിനിരന്ന് പതിനായിരങ്ങൾ

ഗർഭഛിദ്രം പ്രോത്സാഹിപ്പിക്കുന്ന ഗ്രീൻസ് പാർട്ടി ബില്ല് നിരോധിക്കണം; സിഡ്നി പാർലമെന്റിന് മുന്നിൽ അണിനിരന്ന് പതിനായിരങ്ങൾ

സിഡ്നി: ഗർഭഛിദ്രത്തിനെതിരായ എതിർപ്പുകളെ നിശബ്ദമാക്കാൻ ലക്ഷ്യമിട്ടുള്ള ഗ്രീൻസ് പാർട്ടി ബില്ല് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സിഡ്നി പാർലമെന്റിന് മുന്നിൽ റാലി സംഘടിപ്പിച്ചു. സിഡ്നി ആർച്ച് ബിഷപ്പ് ആന്റണി ഫിഷര്‍, ഓസ്ട്രേലിയൻ 
മുൻ പ്രധാനമന്ത്രി ടോണി അബോർട്ട് തുടങ്ങിയവർ റാലിയിൽ പങ്കെടുത്ത് ഐക്യദാർഡ്യം പ്രഖ്യാപിച്ചു.

ക്രിസ്ത്യൻ ലൈവ്സ് മാറ്റേഴ്സ് സംഘടനയുടെ നേതൃത്വത്തിൽ നടന്ന റാലിയിൽ 10,000ക്കണക്കിന് ഓസ്‌ട്രേലിയക്കാർ പങ്കെടുത്തു. ​ഗ്രീൻസ് പാർട്ടി ബിൽ പാർലമെന്റ് പാസാക്കിയാൽ ഇനി ഒരിക്കലും ലേബർ‌ പാർട്ടിക്ക് വോട്ട് ചെയ്യില്ലെന്ന് ഞങ്ങൾ തീരുമാനിച്ചെന്ന് റാലിയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.


സിഡ്നി ആർച്ച് ബിഷപ്പും മറ്റ് സഭാനേതാക്കളും

ലേബർ പാർട്ടിയുടെ കൈവശമുള്ള ഏറ്റവും ചെറിയ സീറ്റുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും പാർട്ടി എന്താണ് ചെയ്തതെന്ന് ഈ കമ്മ്യൂണിറ്റികളെ ബോധവൽക്കരിക്കുന്നതിനുമായി അടുത്ത മാസങ്ങളിൽ ന്യൂ സൗത്ത് വെയിൽസിലെ ജനങ്ങളുമായി സംവദിക്കുമെന്ന് അഡ്ലെയ്ഡ് സര്‍വകലാശാലയിലെ നിയമ പ്രൊഫസറായ ഡോ. ജോവാന ഹോവ് റാലിയിൽ പങ്കെടുത്ത് പറഞ്ഞു.



ലേബർ പാർട്ടി ഈ സീറ്റുകൾ നേടുന്നില്ലെന്ന് ഉറപ്പാക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. കഴിഞ്ഞ രാത്രി പോരാട്ടത്തിന്റെ ഒരു വഴിത്തിരിവായിരുന്നു. പരാജയപ്പെട്ടാൽ ഇനി ഒരിക്കലും ഞങ്ങൾ നിരാശരാകില്ല. ഇനി ഒരിക്കലും ഞങ്ങൾ പിന്നോട്ട് പോകുകയോ ചെയ്യില്ല. നമ്മുടെ കുട്ടികൾക്കും നമ്മുടെ സ്വാതന്ത്ര്യത്തിനും നമ്മുടെ രാജ്യത്തിനും വേണ്ടി പോരാടും, വിജയിക്കും ഡോ. ജോവാന ഹോവ് കൂട്ടിച്ചേർത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.