ജമ്മു കാശ്മീരില്‍ വീണ്ടും പാകിസ്ഥാന്‍ ഡ്രോണ്‍ ആക്രമണം; പ്രതിരോധിച്ച് ഇന്ത്യ

ജമ്മു കാശ്മീരില്‍ വീണ്ടും പാകിസ്ഥാന്‍ ഡ്രോണ്‍ ആക്രമണം; പ്രതിരോധിച്ച് ഇന്ത്യ

ന്യൂഡല്‍ഹി: ജമ്മു കാശ്മീരില്‍ വീണ്ടും പാകിസ്ഥാന്‍ ഡ്രോണ്‍ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. ജമ്മു, സാംബ, പത്താന്‍കോട്ട് എന്നിവടങ്ങളില്‍ പാക് ഡ്രോണുകള്‍ എത്തിയതായി പ്രതിരോധ വൃത്തങ്ങള്‍ വ്യക്തമാക്കി. ഡ്രോണ്‍ ആക്രമണം ഇന്ത്യന്‍ സേന വിഫലമാക്കി.

സാംബയില്‍ സുരക്ഷ മുന്‍നിര്‍ത്തി എല്ലാ ലൈറ്റുകളും ഓഫ് ചെയ്തു. ജമ്മു ലക്ഷ്യമാക്കിയെത്തിയ പാകിസ്ഥാന്‍ ഡ്രോണുകള്‍ ഇന്ത്യയുടെ പ്രതിരോധ സംവിധാനം വെടിവെച്ചിട്ടതിന്റെ ശബ്ദം കേട്ടതായി എഎന്‍ഐ എക്‌സില്‍ വ്യക്തമാക്കി. വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.
പൂഞ്ചിലും ഉറിയിലും പാക് ഷെല്ലാക്രമണം നടത്തുന്നതായും റിപ്പോര്‍ട്ടുണ്ട്. ഇതിന് ഉചിതമായ രീതിയിലുള്ള തിരിച്ചാക്രമണവും സൈന്യത്തിന്റെ 

ഭാഗത്തുനിന്നുണ്ടാകുന്നുണ്ട്. ജമ്മു വിമാനത്താവളത്തിന് സമീപം സൈറനുകള്‍ മുഴങ്ങി. പൊട്ടിത്തെറിയുടെ ശബ്ദം കേട്ടതായി ജമ്മു കാശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പ്രതികരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.