വത്തിക്കാന്‍ സിറ്റി: ലിയോ പതിനാലാമൻ മാർപാപ്പയുടെ ഔദ്യോഗിക ചിത്രവും ഒപ്പും പുറത്തുവിട്ട് വത്തിക്കാന്‍. പേപ്പല്‍ വസ്ത്രം അണിഞ്ഞുള്ള ഔദ്യോഗിക ചിത്രവും പാപ്പയായി തിരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള ഒപ്പുമാണ് വത്തിക്കാൻ അനാച്ഛാദനം ചെയ്തത്. ചുവന്ന കാപ്പയും എംബ്രോയിഡറി ചെയ്ത ഊറാറയും സ്വർണ പെക്ടറൽ കുരിശും പാപ്പ ധരിച്ചിട്ടുണ്ട്.
കത്തോലിക്ക ദേവാലയങ്ങളിലും സ്ഥാപനങ്ങളിലും ഈ ചിത്രമാണ് ഇനി സ്ഥാനം പിടിക്കുക. വത്തിക്കാൻ മീഡിയ പ്രസിദ്ധീകരിച്ച ചിത്രത്തോട് ഒപ്പം "P.P" എന്ന ചുരുക്കപ്പേരും ഉള്‍പ്പെടുത്തിയിട്ടുണ്ട്. "Pastor Pastorum" ("ഇടയന്മാരുടെ ഇടയൻ") എന്നതാണ് ഇതിന്റെ ആഖ്യാനം. പരമ്പരാഗതമായി പാപ്പ, ഒപ്പുകളിൽ ഉപയോഗിക്കുന്ന ഒരു ചുരുക്കപ്പേരാണ് "P.P". ഫ്രാൻസിസ് പാപ്പ ഇത് ഒഴിവാക്കി "Franciscus" എന്ന് മാത്രമാക്കിയിരിന്നു.
ലിയോ പതിനാലാമൻ പാപ്പായുടെ ഔദ്യോഗിക സ്ഥാനാരോഹണം മെയ് 18 ന് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസലിക്കയിൽ ആണ് നടക്കുക.പോപ്പ് ലിയോ പതിനാലാമൻ യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഇല്ലിനോയിയിലെ ചിക്കാഗോയിലാണ് ജനിച്ചത്. തന്റെ കരിയറിന്റെ ആദ്യഭാഗം അഗസ്തീനിയൻമാർക്കുവേണ്ടി പ്രവർത്തിച്ചുകൊണ്ട് പ്രെവോസ്റ്റ് അവിടെ ചെലവഴിച്ചു. 1985 മുതൽ 1986 വരെയും 1988 മുതൽ 1998 വരെയും പെറുവിൽ ഇടവക വികാരി, രൂപതാ ഉദ്യോഗസ്ഥൻ, സെമിനാരി അധ്യാപകൻ, അഡ്മിനിസ്ട്രേറ്റർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു.
2023ലാണ് അദേഹത്തെ കർദ്ദിനാൾ പദവിയിലേക്ക് ഉയർത്തിയത്. 2023 മുതൽ ബിഷപ്പുമാർക്കായുള്ള ഡിക്കാസ്റ്ററിയുടെ പ്രീഫെക്റ്റായും ലാറ്റിൻ അമേരിക്കയ്ക്കായുള്ള പൊന്തിഫിക്കൽ കമ്മീഷന്റെ പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്. 2015 മുതൽ 2023 വരെ പെറുവിലെ ചിക്ലായോയിലെ ബിഷപ്പായും 2001 മുതൽ 2013 വരെ സെന്റ് അഗസ്റ്റിൻ സഭയുടെ ജനറൽ പദവിയും വഹിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.