കാലാവധി കഴിഞ്ഞ താമസവിസ പിഴയില്ലാതെ പുതുക്കാന്‍ നാല് ദിവസം കൂടി

കാലാവധി കഴിഞ്ഞ താമസവിസ പിഴയില്ലാതെ പുതുക്കാന്‍ നാല് ദിവസം കൂടി

യുഎഇയില്‍ താമസ വിസയും അനുബന്ധ രേഖകളും നിയമാനുസൃതമാക്കാനായി നല്കിയ സമയ പരിധി ഒക്ടോബർ 10 ന് അവസാനിക്കും. കോവിഡ് പശ്ചാത്തലത്തില്‍ വിസ നടപടിക്രമങ്ങള്‍ പൂർത്തികരിക്കാന്‍ കഴിയാത്തവർക്ക് നല്കിയ സമയപരിധിയാണ് അവസാനിക്കുന്നത്. അതിനുളളില്‍ താമസം നിയമാനുസൃതമാക്കുകയോ അതല്ലെങ്കില്‍ രാജ്യം വിടുകയോ ചെയ്യണം. ഇല്ലെങ്കില്‍ അനധികൃത താമസക്കാരായി കണക്കാക്കി പിഴ ചുമത്തും. മാർച്ച് ഒന്നിനുശേഷം വിസ കാലാവധി കഴിഞ്ഞവർക്ക് വിസ പുതുക്കാന്‍ ജൂലൈ വരെയാണ് ആദ്യം സമയം നല്കിയത്. പിന്നീട് മൂന്ന് മാസം കൂടി നീട്ടി നല്കുകയായിരുന്നു


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.