'യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള' മെയ് 23ന് തിയറ്ററുകളിൽ

'യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള' മെയ് 23ന് തിയറ്ററുകളിൽ

അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന “യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള” എന്ന ചിത്രം മെയ് 23 ന് പ്രദർശനത്തിന് എത്തുന്നു. രഞ്ജിത്ത് സജീവ്, സാരം​ഗി ശ്യാം എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെയിലറിൽ ക്യാമ്പസ്‌ പശ്ചാത്തലത്തിലൂടെ രാഷ്‌ട്രീയവും കുടുംബ പശ്ചാത്തലവും ഒരു പോലെ കാണിക്കുന്നുണ്ട്.

ജോണി ആന്റണി, ഇന്ദ്രൻസ്, മനോജ് കെ ജയൻ, ഡോക്ടർ റോണി, മനോജ് കെ യു,സംഗീത, മീര വാസുദേവ്, മഞ്ജു പിള്ള, അൽഫോൻസ് പുത്രൻ തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിലുണ്ട്.

ഫ്രാഗ്രന്റ്‌ നേച്ചർ ഫിലിം ക്രിയേഷൻസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറിൽ ആൻ, സജീവ്,അലക്സാണ്ടർ മാത്യു എന്നിവർ ചേർന്നാണ് ‘യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള’ നിർമ്മിക്കുന്നത്.

ഈരാറ്റുപേട്ട, വട്ടവട, കൊച്ചി, ഗുണ്ടൽപേട്ട്, തിരുവനന്തപുരം, ചെന്നൈ എന്നിവിടങ്ങളിലായാണ് യു. കെ ഒ കെ യുടെ ചിത്രീകരണം പൂർത്തിയാക്കിയത്. മൈക്ക്, ഖൽബ്, ഗോളം എന്നി ചിത്രങ്ങൾക്ക് ശേഷം രഞ്ജിത്ത് സജീവ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണിത്.

ഛായാഗ്രഹണം-സിനോജ് പി അയ്യപ്പൻ, സംഗീതം-രാജേഷ് മുരുകേശൻ, ലിറിക്സ് - ശബരീഷ് വർമ്മ, സൗണ്ട് ഡിസൈൻ-വിഷ്ണു ഗോവിന്ദ്, കൊറിയോഗ്രാഫി-സുമേഷ് & ജിഷ്ണു, ആക്ഷൻ-ഫിനെക്സ് പ്രഭു, മേക്കപ്പ്: ഹസൻ വണ്ടൂർ, വസ്ത്രലങ്കാരം : മെൽവി ജെ, എഡിറ്റർ- അരുൺ വൈഗ, കലാ സംവിധാനം- സുനിൽ കുമാരൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - ഹാരിസ് ദേശം, പ്രൊഡക്ഷൻ കൺട്രോളർ : റിന്നി ദിവാകർ, പി ആർ ഓ : എ എസ് ദിനേശ്, വാഴൂർ ജോസ്, അരുൺ പൂക്കാടൻ.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.