പഹല്‍ഗാം ഭീകരാക്രമണം: യു.എന്‍ സുരക്ഷാ സമിതിക്ക് തെളിവ് കൈമാറാന്‍ ഇന്ത്യ; വെടിനിര്‍ത്തല്‍ പാലിക്കുമെന്ന് ഗുട്ടറസിന് പാകിസ്ഥാന്റെ ഉറപ്പ്

പഹല്‍ഗാം ഭീകരാക്രമണം: യു.എന്‍ സുരക്ഷാ സമിതിക്ക് തെളിവ് കൈമാറാന്‍ ഇന്ത്യ; വെടിനിര്‍ത്തല്‍ പാലിക്കുമെന്ന് ഗുട്ടറസിന് പാകിസ്ഥാന്റെ  ഉറപ്പ്

ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണവും തുടര്‍ന്നുണ്ടായ ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷവും സംബന്ധിച്ച് യു.എന്‍ സുരക്ഷാ സമിതിക്ക് തെളിവ് കൈമാറാന്‍ ഇന്ത്യയുടെ തീരുമാനം.

ഭീകര സംഘടനകളെ നിര്‍ണയിക്കുന്ന ഉപരോധ സമിതിയുടെ മോണിറ്ററിങ് കമ്മിറ്റിയെ ഇന്ത്യന്‍ സംഘം കാണും. പഹല്‍ഗാം ഭീകരാക്രമണത്തെ കുറിച്ചുള്ള പ്രധാനപ്പെട്ട തെളിവുകള്‍ കമ്മിറ്റിക്ക് മുന്നില്‍ സമര്‍പ്പിക്കും.

ഇതിനായി ഇന്ത്യന്‍ പ്രതിനിധി സംഘത്തെ തീരുമാനിച്ചു. അംബാസിഡര്‍ പി. ഹരീഷാകും ഇന്ത്യന്‍ പ്രതിനിധി സംഘത്തെ നയിക്കുക. യു.എന്‍ സുരക്ഷാ സമിതിക്ക് കീഴിലുള്ള ഓഫീസ് ഓഫ് കൗണ്ടര്‍ ടെററിസം, ഭീകരവാദ വിരുദ്ധ സമിതി എന്നീ സമിതികളെയും കണ്ട് ഇന്ത്യന്‍ പ്രതിനിധി സംഘം തെളിവുകള്‍ ബോധ്യപ്പെടുത്തും.

അതിനിടെ യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസുമായി ഫോണില്‍ സംസാരിച്ച പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്, ഇന്ത്യ-പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ ധാരണ പാകിസ്ഥാന്‍ പാലിക്കുമെന്ന ഉറപ്പ് നല്‍കിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.