ഇന്ത്യന്‍ നീക്കം പാകിസ്ഥാനെ മുന്‍കൂട്ടി അറിയിച്ചു; ഇതിന് ആര് അധികാരം നല്‍കി, എത്ര വിമാനം നഷ്ടപ്പെട്ടു?.. ചോദ്യവുമായി രാഹുല്‍ ഗാന്ധി

ഇന്ത്യന്‍ നീക്കം പാകിസ്ഥാനെ മുന്‍കൂട്ടി അറിയിച്ചു; ഇതിന് ആര് അധികാരം നല്‍കി, എത്ര വിമാനം നഷ്ടപ്പെട്ടു?.. ചോദ്യവുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂര്‍ തുടങ്ങുന്നതിന് മുന്‍പേ ആക്രമിക്കാന്‍ പോകുന്നുവെന്ന കാര്യം പാകിസ്ഥാനെ അറിയിച്ചത് എന്തിനെന്ന ചോദ്യവുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. ഇതിന് ആരാണ് അധികാരം നല്‍കിയതെന്നും അദേഹം ചോദിച്ചു.

ഭീകര കേന്ദ്രങ്ങള്‍ ഇന്ത്യ ലക്ഷ്യമിടുന്നവെന്ന് കേന്ദ്ര സര്‍ക്കാര്‍ പാകിസ്ഥാനെ നേരത്തെ അറിയിച്ചുവെന്നും ഇത് കുറ്റകരമാണെന്നും രാഹുല്‍ ഗാന്ധി എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു. വ്യോമസേനയുടെ എത്ര വിമാനങ്ങള്‍ ഓപ്പറേഷന്‍ സിന്ദൂറില്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു

ഭീകരവാദ കേന്ദ്രങ്ങള്‍ ലക്ഷ്യമിടുന്നുവെന്ന് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ പറയുന്ന വീഡിയോ ദൃശ്യങ്ങളടക്കം പങ്കുവെച്ചുകൊണ്ടായിരുന്നു രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. ഇസ്ലാമാബാദുമായി ഇത്തരം വിവരങ്ങള്‍ പങ്കുവെച്ചതിന്റെ ഫലമായി ഇന്ത്യന്‍ വ്യോമ സേനയ്ക്ക് എത്ര വിമാനങ്ങള്‍ നഷ്ടപ്പെട്ടുവെന്നും രാഹുല്‍ ഗാന്ധി ചോദിച്ചു.

ഓപ്പറേഷന്‍ ആരംഭിക്കുമ്പോള്‍ തന്നെ പാകിസ്ഥാന് സന്ദേശം അയച്ചിരുന്നു. ഞങ്ങള്‍ തീവ്രവാദികളെയാണ് ലക്ഷ്യമിടുന്നത്, സൈന്യത്തെയല്ല. അതിനാല്‍ സൈന്യത്തിന് സ്ഥലത്ത് നിന്ന് പിന്‍വാങ്ങാം എന്നും അറിയിച്ചിരുന്നു. എന്നാല്‍ അവര്‍ ആ ഉപദേശം സ്വീകരിക്കാന്‍ തയ്യാറായില്ല എന്നായിരുന്നു എസ്. ജയ്ശങ്കര്‍ പറഞ്ഞത്. ഈ വീഡിയോ അടക്കം പങ്കുവെച്ചുകൊണ്ടായിരുന്നു രാഹുലിന്റെ വിമര്‍ശനം.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.