ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വീണ്ടും നിരണം ഭദ്രാസനാധിപന്‍

 ഗീവര്‍ഗീസ് മാര്‍ കൂറിലോസ് വീണ്ടും നിരണം ഭദ്രാസനാധിപന്‍

പത്തനംതിട്ട: ഗീവര്‍ഗീസ് മാര്‍ കൂറിലോസിനെ വീണ്ടും നിരണം ഭദ്രാസനാധിപനായി നിയോഗിച്ചു. 2023 ല്‍ ഭദ്രാസിനാധിപ സ്ഥാനത്ത് കൂറിലോസ് സ്വയം സ്ഥാനമൊഴിഞ്ഞിരുന്നു. രണ്ട് വര്‍ഷം പിന്നിടുമ്പോള്‍ യാക്കോബായ സഭ അദേഹത്തെ വീണ്ടും നിരണം ഭദ്രാസനാധിപനായി നിയോഗിച്ചിരിക്കുകയാണ്. നിയമന ഉത്തരവ് നല്‍കി ബസേലിയോസ് ജോസഫ് ശ്രേഷ്ഠ കാതോലിക്ക ബാവയുടെ സര്‍ക്കുലര്‍ പുറത്തിറങ്ങി.

സമാന്തര സമരവേദികളിലും സമൂഹമാധ്യമങ്ങളിലും സജീവമായി ഇടപെടാറുള്ള വ്യക്തിയുടെ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. തന്റെ രാഷ്ട്രീയ നിലപാടുകള്‍ തുറന്ന് പറയാന്‍ അദേഹം മടികാണിക്കാറുമില്ല. ഇടതുപക്ഷ പരിപാടികളില്‍ പങ്കെടുക്കാറുള്ള അദേഹം ഇടതുപക്ഷ സഹയാത്രികനായാണ് അറിയപ്പെടുന്നത്. എന്നാല്‍ ഇടതുപക്ഷ സര്‍ക്കാരിന്റെ നിലപാടുകളെ വിമര്‍ശിക്കുന്നതിലും വിട്ടുവീഴ്ച കാണിക്കാറില്ല.

റാപ്പര്‍ വേടനെതിരെ പുലിപ്പല്ല് വിഷയത്തില്‍ കേസെടുത്തപ്പോഴും അദേഹം രംഗത്തെത്തിയിരുന്നു. തനിക്ക് വേടനെ കാണണമെന്നും ആലിംഗനം ചെയ്യണമെന്നും ഗീവര്‍ഗീസ് കൂറിലോസ് പറഞ്ഞു. ലഹരിയുടെ സ്വാധീനം അല്‍പ്പമെങ്കിലും വേടനില്‍ ഉണ്ടെങ്കില്‍ അതില്‍ നിന്ന് പുറത്തുവരാന്‍ തന്നാല്‍ കഴിയുന്ന രീതിയില്‍ ഒപ്പം നില്‍ക്കാനാണ് ആഗ്രഹമെന്നും കേരളത്തിന്റെ ബോബ് മാര്‍ലി ആരോഗ്യവാനായി ഇനിയും കേരളത്തിന്റെ റിഗേ സംഗീത വിപ്ലവം അനസ്യൂതം തുടരണമെന്നും അദേഹം പറഞ്ഞിരുന്നു. വേടനെയും വേടന്റെ പാട്ടുകളെയും അവയുടെ രാഷ്ട്രീയത്തെയും അത്രമേല്‍ തനിക്ക് ഇഷ്ടമാണെന്നും ഗീവര്‍ഗീസ് കൂറിലോസ് ഫെയ്‌സ്ബുക്കിലൂടെ വ്യക്തമാക്കിയിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.