ലിയോ പതിനാലാമൻ മാർപാപ്പയുടെ ജൂൺ മാസത്തെ പൊതുപരിപാടികളുടെ സമയക്രമം പുറത്തുവിട്ട് വത്തിക്കാൻ

ലിയോ പതിനാലാമൻ മാർപാപ്പയുടെ ജൂൺ മാസത്തെ പൊതുപരിപാടികളുടെ സമയക്രമം പുറത്തുവിട്ട് വത്തിക്കാൻ

വത്തിക്കാൻ സിറ്റി: ലിയോ പതിനാലാമൻ മാർപാപ്പയുടെ ജൂൺ മാസത്തെ പ്രധാന പൊതുപരിപാടികളുടെ സമയക്രമം പുറത്തുവിട്ട് വത്തിക്കാൻ. ജൂണില്‍ എല്ലാ ഞായറാഴ്ചയും ലിയോ പതിനാലാമന്‍ മാര്‍പാപ്പ ദിവ്യബലിയില്‍ മുഖ്യ കാര്‍മികത്വം വഹിക്കും. കൂടാതെ വിശുദ്ധരുടെ നാമകരണനടപടികളിലുള്ള വോട്ടെടുപ്പിനായി കര്‍ദിനാള്‍മാരുടെ ഒരു കണ്‍സിസ്റ്ററി നടത്തുമെന്നും പാപ്പയുടെ ആരാധനക്രമ ആഘോഷങ്ങളുടെ ചുമതല വഹിക്കുന്ന ഓഫീസ് വ്യക്തമാക്കി.

ജൂണ്‍ ഒന്ന് ഞായറാഴ്ച രാവിലെ 10.30 ന് കുടുംബങ്ങളുടെയും കുട്ടികളുടെയും വയോജനങ്ങളുടെയും ജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിലെ ദിവ്യബലിയര്‍പ്പിക്കും. ജൂണ്‍ എട്ട് പെന്തക്കുസ്താ തിരുനാൾ ആഘോഷവും പ്രസ്ഥാനങ്ങളുടെയും സംഘടനകളുടെയും പുതിയ സമൂഹങ്ങളുടെയും ജൂബിലി ആഘോഷങ്ങളോട് അനുബന്ധിച്ച് സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ വിശുദ്ധ കുർബാന അർപ്പിക്കും.

ജൂണ്‍ 13 വെള്ളിയാഴ്ചയാണ് വിശുദ്ധരുടെ നാമകരണനടപടികളിലുള്ള വോട്ടെടുപ്പിനായി കര്‍ദിനാള്‍മാരുടെ കണ്‍സിസ്റ്ററി നടക്കുന്നത്. ജൂണ്‍ 22 കോര്‍പ്പസ് ക്രിസ്റ്റി തിരുനാള്‍ ദിനത്തില്‍ വൈകുന്നേരം അഞ്ചിന് സെന്റ് ജോണ്‍ ലാറ്ററന്‍ ബസിലിക്കയില്‍ ലിയോ പതിനാലാമന്‍ മാര്‍പാപ്പ ദിവ്യബലിയര്‍പ്പിക്കും. ജൂണ്‍ 27 വെള്ളിയാഴ്ച യേശുവിന്റെ തിരുഹൃദയ തിരുനാള്‍ ദിനത്തില്‍ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ രാവിലെ ഒമ്പത് മണിക്കുള്ള ദിവ്യബലിക്ക് പാപ്പ മുഖ്യകാർമികത്വം വഹിക്കും.

ജൂണ്‍ 29 ഞായറാഴ്ച അപ്പോസ്തലന്മാരായ വിശുദ്ധ പത്രോസിന്റെയും പൗലോസിന്റെയും തിരുനാള്‍ ദിനത്തില്‍ രാവിലെ 9.30 ന് വിശുദ്ധ പത്രോസിന്റെ ബസിലിക്കയില്‍ നടക്കുന്ന ദിവ്യബലിയില്‍ മാര്‍പാപ്പ കാര്‍മികത്വം വഹിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.