ഓസ്‌ട്രേലിയയിലെ വെള്ളപ്പൊക്കം: മരണം അഞ്ചായി; ശുചീകരണ പ്രവർത്തനം പുരോ​ഗമിക്കുന്നു

ഓസ്‌ട്രേലിയയിലെ വെള്ളപ്പൊക്കം: മരണം അഞ്ചായി; ശുചീകരണ പ്രവർത്തനം പുരോ​ഗമിക്കുന്നു

സിഡ്നി: ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയിൽസ് മേഖലയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. പതിനായിരത്തിലേറെ പേരാണ് വെള്ളപ്പൊക്കം മൂലം ദുരിതം അനുഭവിക്കുന്നത്. ഇന്ന് മുതല്‍ ശുചീകരണ പ്രവര്‍ത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്.

കൃഷി നശിക്കുകയും വീടുകളില്‍ വെള്ളം കയറി നശിക്കുകയും ചെയ്ത സംഭവത്തില്‍ നാശനാഷ്ടങ്ങള്‍ വിലയിരുത്തുകയാണെന്ന് ന്യൂ സൗത്ത് വെയില്‍സ് അടിയന്തര സേവന ഏജന്‍സി അറിയിച്ചു.

പതിനായിരക്കണക്കിന് പേര്‍ക്കാണ് തങ്ങളുടെ കൃഷിയോ വീടോ മറ്റ് സ്വത്തുക്കളോ നഷ്ടമായിരിക്കുന്നത്. വെള്ളിയാഴ്ച മുതല്‍ മഴയില്‍ നേരിയ ശമനമുണ്ട്.

സുരക്ഷിത കേന്ദ്രത്തില്‍ നൂറുകണക്കിന് പേര്‍ ഇപ്പോഴും തുടരുകയാണ്. രാത്രിയില്‍ 52 ഇടങ്ങളില്‍ രക്ഷാ പ്രവര്‍ത്തനം നടത്തിയതായി സ്റ്റേറ്റ് എമര്‍ജന്‍സി സര്‍വീസസ് കമ്മീഷണര്‍ മൈക്ക് വാസിങ് പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.