ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലിവർപൂളിന്റെ കിരീട നേട്ടം ആഘോഷിക്കാനെത്തിയ ആൾക്കൂട്ടത്തിലേക്ക് കാറിടിച്ചുകയറ്റി 50ലെറെ പേര്‍ക്ക് പരിക്ക് സംഭവിച്ച അപകടത്തിന്റെ നടുക്കുന്ന വീഡിയോ പുറത്ത്. തിങ്കളാഴ്‌ച വൈകുന്നേരത്തോടെയായിരുന്നു സംഭവം. പ്രീമിയർ ലീഗ് ജേതാക്കളായ ലിവർപൂൾ ടീം കിരീടവുമായി ആഘോഷിക്കാനിറങ്ങിയതായിരുന്നു. ആയിരക്കണക്കിനാളുകൾ ആഘോഷത്തിൽ പങ്കെടുത്തു. ഇതിനിടയിലേക്കാണ് കാർ പാഞ്ഞുകയറിയത്. പലരും ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണു.
തെരുവില്‍ അണിനിരന്ന ആരാധകര്‍ക്ക് നേരെ കാര്‍ പാഞ്ഞുകയറുന്നത് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന വീഡിയോയില്‍ കാണാം. ചിലരെ ഇടിച്ചതിന് ശേഷം കാര്‍ നിര്‍ത്തി വീണ്ടും ആളുകള്‍ക്ക് നേരെ പാഞ്ഞുകയറുകയായിരുന്നുവെന്ന് കണ്ടു നിന്നവര്‍ പറയുന്നു.
സംഭവത്തിൽ അമ്പത്തിമൂന്ന് വയസുകാരനെ പൊലിസ് അറസ്‌റ്റ് ചെയ്‌തു. 27 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാറിനടിയില്‍ കുടുങ്ങിയ ഒരു കുട്ടിയെ ഉള്‍പ്പെടെ നാല് പേരെ രക്ഷപ്പെടുത്തിയതായി ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസ് ചീഫ് ഫയര്‍ ഓഫീസര്‍ വ്യക്തമാക്കി. പരിക്കേറ്റവരില്‍ നാല് കുട്ടികളുണ്ട്. ഒരു കുട്ടിയടക്കം രണ്ട് പേരുടെ നില ഗുരുതരമാണ്.
കാര്‍ നിര്‍ത്തിയപ്പോള്‍ രോഷാകുലരായ ജനം ഡ്രൈവര്‍ക്ക് നേരെ തിരിഞ്ഞെങ്കിലും പോലീസ് ഇടപെട്ട് ഇവരെ മാറ്റുകയായിരുന്നു. ഇതൊരു ഒറ്റപ്പെട്ട സംഭവമാണെന്നും സംഭവത്തില്‍ മറ്റാരെയും സംശയമില്ലെന്നും താല്‍ക്കാലിക ഡെപ്യൂട്ടി ചീഫ് കോണ്‍സ്റ്റബിള്‍ ജെന്നി സിംസ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തീവ്രവാദ ബന്ധവുമായി ഇതിനെ കണക്കാക്കേണ്ടതില്ലെന്നും അദേഹം വ്യക്തമാക്കി. അപകടത്തെക്കുറിച്ചുള്ള കൂടുതല്‍ അന്വോഷണങ്ങള്‍ നടക്കുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.