മലപ്പുറം: യുഡിഎഫ് പ്രവേശനത്തില്‍ ഇനിയുള്ള പ്രതീക്ഷ കോണ്‍ഗ്രസിന്റെ സംഘടന ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലില്‍ ആണെന്നും അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും പി.വി അന്‍വര്‍.
യുഡിഎഫില്‍ നിന്ന് നീതി ലഭിച്ചില്ലെങ്കില്‍ നിലമ്പൂരില്‍ തനിച്ച് മത്സരിക്കുമെന്നും പ്രചാരണത്തിനായി മമത ബാനര്‍ജിയെ എത്തിക്കുമെന്നും പി.വി അന്‍വര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസിനെ യുഡിഎഫിലെടുക്കാത്തതിലുള്ള അതൃപ്തിയിലാണ് അന്‍വര്‍ വ്യക്തമാക്കിയത്.
തൃണമൂലിനെ യുഡിഎഫിന്റെ ഘടകകക്ഷി ആക്കിയില്ലെങ്കില്‍ നിലമ്പൂരില്‍ അന്‍വര്‍ മത്സരിക്കുമെന്ന നിലപാടുമായി ടിഎംസി ഇന്നലെ രംഗത്തെത്തിയിരുന്നു. ഇതിന്റെ ഭാഗമായി ഇന്നലെ രാത്രിയില്‍ നിര്‍ണായക കൂടിക്കാഴ്ചകള്‍ നടന്നിരുന്നു.
പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ കടന്നാക്രമിച്ചായിരുന്നു അന്‍വറിന്റെ വാര്‍ത്താ സമ്മേളനം. ഇന്നലെ തന്നെ വസ്ത്രാക്ഷേപം നടത്തി തെരുവിലിക്ക് ദയാവധത്തിന് വിട്ടുകൊടുക്കുകയായിരുന്നുവെന്നും മുഖത്ത് ചെളിവാരി എറിയുകയാണെന്നും അന്‍വര്‍ പറഞ്ഞു.
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതിന് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസിനെ മുന്നണിയിലെടുക്കാത്തതിലുള്ള വിലപേശലുകള്‍ക്കും അനുനയ നീക്കത്തിനുമൊടുവിലാണിപ്പോള്‍ വി.ഡി സതീശനെതിനതെിരെ രൂക്ഷ വിമര്‍ശനവുമായി പി.വി അന്‍വര്‍ രംഗത്തെത്തിയത്.
കെ. സുധാകരനും കെ. മുരളീധരനും ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയുമടക്കമുള്ള നേതാക്കള്‍ താനുമായി ബന്ധപ്പെടുന്നുണ്ടെന്നും അന്‍വര്‍ പറഞ്ഞു. യുഡിഎഫിലെടുക്കുന്ന കാര്യത്തില്‍ വിട്ടുവീഴ്ചക്കില്ലെന്നും യുഡിഎഫിന്റെ ഭാഗമാക്കിയിരുന്നെങ്കില്‍ ആരെ നിര്‍ത്തിയാലും പിന്തുണക്കുമായിരുന്നുവെന്നും അദേഹം പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.