ബിഹാറില്‍ 'ബഡാ ബോസായി' നിതീഷ് കുമാര്‍; എന്‍ഡിഎയുടെ തേരോട്ടത്തില്‍ തകര്‍ന്നടിഞ്ഞ് ഇന്ത്യ സഖ്യം

ബിഹാറില്‍ 'ബഡാ ബോസായി' നിതീഷ് കുമാര്‍;  എന്‍ഡിഎയുടെ തേരോട്ടത്തില്‍ തകര്‍ന്നടിഞ്ഞ് ഇന്ത്യ സഖ്യം

എന്‍ഡിഎ - 191,  ഇന്ത്യസഖ്യം - 48.

പട്ന: ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ മൂന്നര മണിക്കൂര്‍ പിന്നിടുമ്പോള്‍ ലീഡില്‍ വന്‍ കുതിപ്പ് നിലനിര്‍ത്തി ഭരണ കക്ഷിയായ എന്‍ഡിഎ. ആകെയുള്ള 243 ല്‍ 191 സീറ്റുകളിലാണ് എന്‍ഡിഎ കുതിക്കുന്നത്. ഇന്ത്യ സഖ്യം 48 സീറ്റുകളില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്.

നിലവില്‍ 81 സീറ്റുകളില്‍ വീതം ലീഡ് നിലനിര്‍ത്തി ബിജെപിയും ജെഡിയുവും ഒപ്പത്തിനൊപ്പമാണ്. ഇന്ത്യ സഖ്യത്തില്‍ ആര്‍ജെഡി 33 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസ് വെറും ഏഴ് സീറ്റുകളില്‍ മാത്രമാണ് മുന്നിലുള്ളത്.

ഇടത് പാര്‍ട്ടികളായ സിപിഐ, സിപിഐ എംഎല്‍ എന്നിവ ഓരോ സീറ്റുകളിലും മുന്നിട്ടു നില്‍ക്കുകയാണ്. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ മുന്നിലെത്തിയ എന്‍ഡിഎ ക്രമേണ ലീഡ് നില വര്‍ധിപ്പിക്കുകയായിരുന്നു.

കറുത്ത കുതിരകളായേക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന പ്രശാന്ത് കിഷോറിന്റെ ജന്‍സുരാജ് പാര്‍ട്ടിക്ക് കാര്യമായ ചലനങ്ങള്‍ ഉണ്ടാക്കാനായില്ല. 243 സീറ്റുകളുള്ള ബിഹാര്‍ നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് 122 സീറ്റുകളാണ് വേണ്ടത്. 2020 ല്‍ ബിഹാര്‍ നിയമസഭയില്‍ എന്‍ഡിഎയ്ക്ക് 122 സീറ്റുകളും ഇന്ത്യ സഖ്യത്തിന് 114 സീറ്റുകളും ഉണ്ടായിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.