മ്യാന്‍മറില്‍ പ്രതിഷേധക്കാര്‍ക്കുനേരെ സൈന്യത്തിന്റെ വെടിവെപ്പ്: 38 പേര്‍ കൊല്ലപ്പെട്ടു

മ്യാന്‍മറില്‍ പ്രതിഷേധക്കാര്‍ക്കുനേരെ സൈന്യത്തിന്റെ വെടിവെപ്പ്: 38 പേര്‍ കൊല്ലപ്പെട്ടു

യാങ്കൂണ്‍: മ്യാന്മറില്‍ പ്രതിഷേധക്കാര്‍ക്ക് നേരെയുള്ള സൈന്യത്തിന്റെ വെടിവെപ്പില്‍ 38 പേര്‍ കൊല്ലപ്പെട്ടു. ഇതോടെ സൈന്യത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 50 കടന്നു.

അതേസമയം മ്യാന്മറില്‍ ജനാധിപത്യ പ്രക്ഷോഭം രൂക്ഷമാകുകയാണ്. തെരുവില്‍ പ്രക്ഷോഭം നടത്തിയവര്‍ക്ക് നേരെ പട്ടാളം വെടിയുതിര്‍ക്കുകയായിരുന്നു. കൊല്ലപ്പെട്ടവരില്‍ നാല് പേര്‍ കുട്ടികളാണ്. യാങ്കൂണിലാണ് കൂടുതല്‍ പേര്‍ കൊല്ലപ്പെട്ടത്.

പട്ടാള അട്ടിമറിയിലൂടെ ഓങ് സാങ് സൂചിയെ തടങ്കലിലാക്കിയതിനെതിരെയാണ് പ്രതിഷേധം. ഫെബ്രുവരി ആദ്യവാരത്തോടെ തുടങ്ങിയ സമരങ്ങള്‍ ശക്തിപ്പെടുകയാണ്. ജനാധിപത്യം പുനഃസ്ഥാപിക്കണമെന്നാണ് പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.