മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിന് ​ഗംഭീര സ്വീകരണം നൽകി ഹൂസ്റ്റൺ

മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിന് ​ഗംഭീര സ്വീകരണം നൽകി ഹൂസ്റ്റൺ

ഹൂസ്റ്റൺ: സീറോ മലബാര്‍ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിന് ​ഗംഭീര സ്വീകരണം നൽകി ഹൂസ്റ്റൺ. മേജർ ആർച്ച് ബിഷപ്പായി ചുമതലയേറ്റ ശേഷം ആദ്യമായാണ് മാർ റാഫേൽ തട്ടിൽ ഹൂസ്റ്റണിൽ എത്തിയത്.

മെയ് 30ന് ഹൂസ്റ്റൺ ഇന്റർനാഷണൽ വിമാനത്താവളത്തിൽ എത്തിച്ചേർന്ന മേജർ ആർച്ച് ബിഷപ്പിനെ ചിക്കാഗോ രൂപതാ മെത്രാൻ മാർ. ജോയ് ആലപ്പാട്ട്, സെക്രട്ടറി ഫാ. ഫ്രാൻസിസ് എലവുത്തിങ്കൽ, ഇടവക വികാരി ഫാ. ജോണിക്കുട്ടി പുലിശ്ശേരി, അസി. വികാരി ഫാ. ജോർജ് പാറയിൽ, കൈക്കാരന്മാരായ സിജോ ജോസ്, പ്രിൻസ് ജേക്കബ് എന്നിവർ ചേർന്ന് സ്വീകരിച്ചു.



സെന്റ്. ജോസഫ് സീറോ മലബാർ ഫൊറോനാ ഇടവകയിലെ പാരീഷ് കൗൺസിൽ അംഗങ്ങളുടെയും പ്രത്യേക ക്ഷണിതാക്കളുടെയും യോഗത്തെ മാർ. തട്ടിൽ അഭിസംബോധന ചെയ്തു. യോഗത്തിൽ രൂപതാധ്യക്ഷൻ മാർ. ജോയ് ആലപ്പാട്ട് മേജർ ആർച്ച് ബിഷപ്പിനെ സ്വാഗതം ചെയ്തു.

മെയ് 31-ന് ശനിയാഴ്ച രാവിലെ 8.45-ന് സെന്റ് ജോസഫ് ഫൊറോനാ ദേവാലയത്തിൽ എത്തിയ മേജർ ആർച്ച് ബിഷപ്പിനെ ഇടവക വികാരി ഫാ. ജോണിക്കുട്ടി പുലിശ്ശേരി, ഫാ. ജോർജ് പാറയിൽ, കൈക്കാരന്മാർ എന്നിവർ ചേർന്ന് സ്വീകരിച്ചു.



തുടർന്ന് മേജർ ആർച്ച് ബിഷപ്പിന്റെ മുഖ്യ കാർമികത്വത്തിൽ ആഘോഷമായ വി. കുർബാന അർപ്പണം നടന്നു. സാഗർ രൂപതാധ്യക്ഷൻ മാർ. ജെയിംസ് അത്തിക്കളം, ഹൂസ്റ്റൺ സെന്റ്. മേരീസ് ക്നാനായ ഫൊറോനാ വികാരി ഫാ. എബ്രഹാം മുത്തോലത്ത്, പെയർലാന്റ് വികാരി ഫാ. വർഗീസ് കുന്നത്ത് എന്നിവരുള്‍പ്പെടെ 15 ഓളം വൈദികർ സഹകാർമികരായി.

വി. കുർബാനയെ തുടർന്ന് ഇടവകയുടെ ഉപഹാരമായ റഫായേൽ മാലാഖയുടെ ഐക്കൺ വികാരി ഫാ. ജോണിക്കുട്ടി പുലിശ്ശേരി, ഫാ. ജോർജ് പാറയിൽ, കൈക്കാരന്മാരായ സിജോ ജോസ്, വർഗീസ് കല്ലുവെട്ടാംകുഴി, പ്രിൻസ് ജേക്കബ് എന്നിവർ ചേർന്ന് സമർപ്പിച്ചു.



സീറോ മലങ്കര ഇടവക വികാരി ഫാ. ബിന്നി ഫിലിപ്പ് മേജർ ആർച്ച് ബിഷപ്പിന് ആശംസകൾ നേർന്നു. സ്നേഹവിരുന്നോടുകൂടി മേജർ ആർച്ച് ബിഷപ്പ് തന്റെ അനുഗ്രഹ സന്ദർശന പരിപാടികൾ പൂർത്തിയാക്കി ചിക്കാഗോയ്ക്ക് മടങ്ങി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.