ബീജിങ്: ഇന്ത്യയുടെ ബ്രഹ്മോസ് മിസൈലിനെ പ്രതിരോധിക്കാന്‍ സാധിക്കില്ലെന്ന് ചൈന. പാകിസ്താന് ചൈന നല്‍കിയ മിസൈല്‍ പ്രതിരോധ സംവിധാനമായ എച്ച്.ക്യു-9ബി, എച്ച്.ക്യു-16 എന്നീ പ്രതിരോധ സംവിധാനങ്ങള്‍ക്ക് ബ്രഹ്മോസിനെ തടയാന്‍ സാധിക്കില്ലെന്ന് ചൈന വ്യക്തമാക്കുന്നു.
ഇന്ത്യയുടെ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ സാധിക്കാതെ വന്നതിലുള്ള അതൃപ്തി പാകിസ്ഥാന്‍ ചൈനയെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ചൈനയുടെ പ്രതികരണം. ബ്രഹ്മോസ് പോലെയുള്ള സൂപ്പര്‍സോണിക് ക്രൂസ് മിസൈലുകളെ തടയാന്‍ എച്ച്.ക്യു-9 ബി, എച്ച്.ക്യു-16 എന്നീ പ്രതിരോധ സംവിധാനങ്ങള്‍ക്ക് സാധിക്കില്ലെന്ന് ചൈന പാകിസ്ഥാനെ അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ഇതിന് പുറമെ ഇന്ത്യ പ്രയോഗിച്ച സ്‌കാല്‍പ് മിസൈലുകളും കാമികാസി ഡ്രോണുകളും പാകിസ്താന്റെ ആന്റി സ്റ്റെല്‍ത്ത് റഡാറുകളെയും എച്ച്.ക്യു-9 ബി, എച്ച്.ക്യു-16 എന്നീ പ്രതിരോധ സംവിധാനങ്ങളെയും നശിപ്പിച്ചു. ഇന്ത്യയുടെ ആക്രമണത്തെ പ്രതിരോധിക്കാനാകാതെ പോയത് പാകിസ്ഥാനിലും ചൈനയിലും ചര്‍ച്ചയായി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.