ന്യൂഡല്‍ഹി: തല്‍കാല്‍ ടിക്കറ്റ് ബുക്കിങിന് പുതിയ നിര്‍ദേശവുമായി റെയില്‍വേ മന്ത്രാലയം. ഐആര്‍സിടിസി അക്കൗണ്ട് ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടെങ്കില്‍ മാത്രമേ തല്‍കാല്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കൂവെന്ന് റെയില്‍വേ മന്ത്രലയം അറിയിച്ചിക്കുന്നത്. ടിക്കറ്റ് ബുക്കിങ്ങില്‍ ഇടനിലക്കാരുടെ ഇടപെടലും അനുബന്ധ തട്ടിപ്പുകളും ഒഴിവാക്കുന്നതിനാണ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള നിര്‍ദേശം നല്‍കിയിട്ടുള്ളതെന്നാണ് വിശദീകരണം.
റെയില്‍വേയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നോ ഐആര്‍സിടിസി ആപ്ലിക്കേഷന്‍ മുഖേനയോ ഉള്ള തല്‍കാല്‍ ബുക്കിങിനാണ് ആധാര്‍ നിര്‍ബന്ധമാക്കിയിരിക്കുന്നത്. ജൂലൈ ഒന്ന് മുതലാണ് ആധാര്‍ നിര്‍ബന്ധമാക്കിയിരിക്കുന്നതെങ്കില്‍ 15-07-2025 മുതല്‍ തല്‍കാല്‍ ബുക്കിങില്‍ ആധാര്‍ അടിസ്ഥാനമാക്കിയുള്ള ഒടിപിയും നിര്‍ബന്ധമാക്കും. ജൂണ്‍ പത്താം തിയതിയാണ് റെയില്‍വേ ഇത് സംബന്ധിച്ച നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
ഓണ്‍ലൈനായി ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് പുറമെ, കൗണ്ടറില്‍ നിന്ന് എടുക്കുന്ന ടിക്കറ്റുകള്‍ക്കും പുതിയ നിര്‍ദേശം ബാധകമാകുമെന്നാണ് റെയില്‍വേ മന്ത്രാലയം അറിയിച്ചിരിക്കുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.